കതിരൂർ(കണ്ണൂർ): യു.എസിലെ കാലിഫോർണിയയിലുള്ള യോസ്‌മിറ്റീ നാഷണൽ പാർക്കിലെ പാറക്കെട്ടിൽനിന്ന് സെൽഫിയെടുക്കുമ്പോൾ കൊക്കയിൽ വീണ് കതിരൂരിലെ ദമ്പതിമാർ മരിച്ചു. ഭാവുകത്തിൽ വിഷ്ണു (29), ഭാര്യ മീനാക്ഷി (29) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കതിരൂർ ശ്രേയസ് ഹോസ്പിറ്റലിലെ ഡോ.എം.വി. വിശ്വനാഥിന്റെയും ഡോ.സി. സുഹാസിനിയുടെയും മകനാണ് വിഷ്ണു. സഹോദരൻ: ജിഷ്ണു (മെൽബൺ). കോട്ടയം യൂണിയൻ ക്ലബിന് സമീപത്തെ രാമമൂർത്തിയുടെയും ചിത്രയുടെയും മകളാണ് മീനാക്ഷി. സഹോദരി: മഞ്ജു മൂർത്തി. ശനിയാഴ്ച പുലർച്ചെയാണ് മരണവിവരം ഇന്ത്യൻ കോൺസലേറ്റ് കതിരൂരിലെ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്തവിധം ചിതറിപ്പോയി. തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ് എന്നിവയിൽനിന്നാണ് തിരിച്ചറിഞ്ഞത്.ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളായിരുന്ന വിഷ്ണുവും മീനാക്ഷിയും 2014-ലാണ് വിവാഹിതരായത്. വിഷ്ണു കാലിഫോർണിയയിലെ സിഡ്‌കോ സോഫ്റ്റ്‌വേർ കമ്പനിയിൽ എൻജിനീയറാണ്. ഒരു വർഷംമുന്പാണ് ഇരുവരും നാട്ടിൽവന്ന് തിരിച്ചുപോയത്.
from mathrubhumi.latestnews.rssfeed https://ift.tt/2za7xUJ
via
IFTTT
No comments:
Post a Comment