പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണശാന്തിക്കാർ കൊച്ചിൻ ദേവസ്വത്തിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണശാന്തിക്കാർ കൊച്ചിൻ ദേവസ്വത്തിലേക്ക്

തിരുവനന്തപുരം: കൊച്ചിൻ ദേവസ്വം ബോർഡിലാദ്യമായി ഏഴ്‌ പട്ടികജാതിക്കാരടക്കം 54 അബ്രാഹ്മണശാന്തിക്കാരെ നിയമിക്കുന്നു. പി.എസ്.സി. മാതൃകയിൽ ഒ.എം.ആർ. പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയത്. അഴിമതിക്ക് അവസരം നൽകാതെ യോഗ്യതയും സംവരണവും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. 70 പേരെ നിയമിക്കാനാണ് ശുപാർശ. പിന്നാക്കവിഭാഗങ്ങളിൽനിന്ന് നിയമനപ്പട്ടികയിൽ ഇടംനേടിയ 54 പേരിൽ 31 പേർ മെറിറ്റ് പട്ടികയിൽ ഉൾപ്പെട്ടവരാണ്. മുന്നാക്കവിഭാഗത്തിൽനിന്ന് 16 പേരാണ് യോഗ്യത നേടിയതെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ എം. രാജഗോപാലൻ നായർ അറിയിച്ചു. ഈഴവവിഭാഗത്തിൽനിന്നുള്ള 34 പേരിൽ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് അർഹരായത്. ഒ.ബി.സി. വിഭാഗക്കാരായ ഏഴുപേരിൽ രണ്ടുപേരും ധീവര സമുദായത്തിലെ നാലുപേരിൽ രണ്ടുപേരും മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടി. ഹിന്ദു നാടാർ, വിശ്വകർമ സമുദായങ്ങളിൽനിന്ന് ഓരോരുത്തരും അർഹരായി.നേരത്തേ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ആറ് ദളിതരടക്കം 36 അബ്രാഹ്മണശാന്തിമാരെ നിയമിച്ചിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2SoPRxh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages