തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കെ.പി.സി.സി. നിർവാഹകസമിതി അംഗവുമായിരുന്ന ജി.രാമൻനായർ ഉൾപ്പെടെ അഞ്ചുപേർ ബി.ജെ.പി.യിൽ ചേർന്നു. ശനിയാഴ്ച രാത്രി ഹോട്ടൽ താജിലെ കൂടിക്കാഴ്ചയിൽ ഇവരെ ദേശീയാധ്യക്ഷൻ അമിത്ഷാ ഷാൾ അണിയിച്ച് പാർട്ടിയിലേക്കു സ്വീകരിച്ചു.ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ജി.മാധവൻ നായർ, യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വനിതാ കമ്മീഷൻ അംഗമായിരുന്ന ഡോ. പ്രമീളാദേവി, ജെ.ഡി.എസ്. ജില്ലാ വൈസ് പ്രസിഡന്റ് കരകുളം ദിവാകരൻ നായർ, മലങ്കരസഭയിൽനിന്നുള്ള തോമസ് ജോൺ എന്നിവരാണ് ബി.ജെ.പി.യുടെ ഭാഗമായ മറ്റുള്ളവർ. ബി.ജെ.പി.യുടെ പരിപാടിയിൽ പങ്കെടുത്തതിന് രാമൻനായരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.പന്തളം കൊട്ടാരം നിർവാഹസമിതി പ്രസിഡന്റ് പി.ജി.ശശികുമാരവർമ, മറ്റു ഭാരവാഹികൾ, ശബരിമലയുമായി ബന്ധപ്പെട്ടു സമരത്തിലുള്ള സംഘടനാപ്രതിനിധികൾ തുടങ്ങിയവരും അമിത് ഷായെ കണ്ടു. ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾ വിശദീകരിച്ച് പന്തളം കൊട്ടാരം അമിത് ഷായ്ക്ക് നിവേദനം നൽകി.പുതുതായി പാർട്ടിയിലെത്തിയവരെ സ്വീകരിച്ച ശേഷം മാധ്യമപ്രവർത്തകരെ ഒഴിവാക്കി അടച്ചിട്ട മുറിയിൽ ചർച്ചയും നടന്നു. സംസ്ഥാനാധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള, വി.മുരളീധരൻ എം.പി., തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.ഹരി തുടങ്ങിയവരും ഉണ്ടായിരുന്നു. ഞായറാഴ്ച രാവിലെ പത്തിന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ തൊഴുത ശേഷം അമിത് ഷാ ന്യൂഡൽഹിക്കു മടങ്ങും.
from mathrubhumi.latestnews.rssfeed https://ift.tt/2z7UenK
via
IFTTT
No comments:
Post a Comment