നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ വന്നത്; ബേബി ഷവര്‍ ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സാനിയ മിര്‍സ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ വന്നത്; ബേബി ഷവര്‍ ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി സാനിയ മിര്‍സ

ഭര്‍ത്താവ് ഷൊയ്ബ് മാലിക്കിനൊപ്പമുള്ള ടെന്നീസ് താരം സാനിയ മിര്‍സയുടെ ബേബി ഷവര്‍ ദൃശ്യങ്ങള്‍ വൈറലാവുകയും വിമര്‍ശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ദൃശ്യങ്ങളില്‍ അശ്ലീലം കണ്ടെത്തിയവര്‍ക്ക് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് സാനിയ. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

നിങ്ങളും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്ന് തന്നെയല്ലേ വന്നത്. സ്ത്രീകള്‍ ഗര്‍ഭം ധരിക്കുകയെന്നാല്‍ അവര്‍ രോഗികളാകുകയോ തൊട്ടുകൂടാത്തവരാകുകയല്ല ചെയ്യുന്നത്. ഗര്‍ഭവതികളായിരിക്കുന്ന വേളയിലും അവര്‍ സാധാരണ മനുഷ്യരാണ്. അവര്‍ക്കും സാധാരണ ജീവിതം നയിക്കണം സാനിയ പറഞ്ഞു. ഗര്‍ഭിണികളെന്നാല്‍ ഒന്‍പതു മാസവും വീടിനുള്ളില്‍ കട്ടിലില്‍ കഴിയണമെന്ന് ചിന്തിക്കുന്ന പുരുഷന്‍മാര്‍ക്കുള്ള ഉപദേശം എന്ന് സാനിയ എടുത്തു പറയുന്നുമുണ്ട്.

കഴിഞ്ഞ ദിവസം ഭര്‍ത്താവിനും സഹോദരി അനയ്ക്കുമൊപ്പമുള്ള ചിത്രങ്ങളായിരുന്നു സാനിയ പുറത്തു വിട്ടത്. ചിത്രങ്ങളില്‍ ഏറെ സന്തോഷവതിയാണ് സാനിയ. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. എന്നാല്‍ ചിലര്‍ ചിത്രങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. സാനിയയുടെ ശരീരഭാരവും വസത്രധാരണവുമാണ് ഇവര്‍ക്ക് പ്രശ്‌നം. ഗര്‍ഭകാലത്തില്‍ സ്ത്രീകളുടെ ശരീരഭാരം വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും എന്നാല്‍ അങ്ങനെയുള്ളപ്പോള്‍ വസ്ത്രധാരണത്തില്‍ അല്‍പ്പം കൂടി ശ്രദ്ധവേണമെന്നുമാണ് ഇവര്‍ പറയുന്നത്. തൊട്ടുപിന്നാലെയാണ് താരത്തിന്റെ മുഖമടച്ചുളള മറുപടി.



from mangalam.com https://ift.tt/2CaVxVQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages