ചാലക്കുടി: എറണാകുളത്തെയും തൃശൂരിലെയും വമ്പന്‍ എടിഎം കവര്‍ച്ച നടത്തിയത് അന്യസംസ്ഥാന മോഷ്ടാക്കളെന്ന് സ്ഥിരീകരണം. മോഷണ സംഘത്തില്‍ ഏഴുപേരെന്നാണ് സൂചനകള്‍. ചാലക്കുടി ഹൈസ്‌കൂളിന് സമീപത്ത് നിന്നും മോഷ്ടാക്കള്‍ വസ്ത്രങ്ങള്‍ മാറുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. ബാഗുമായി എത്തിയ ഏഴുപേര്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പോലീസിന് കിട്ടിയിരിക്കുന്നത്.
കേസില്‍ ഇതുവരെ കിട്ടിയവയില്‍ ഏറെ നിര്‍ണ്ണായക വിവരമാണ് ഇത്. മോഷണത്തിന് ശേഷം ധന്‍ബാസ് എക്‌സ്പ്രസില്‍ മോഷ്ടാക്കള്‍ കേരളം വിട്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. റെയില്‍വേ സ്‌റ്റേഷന് ഒന്നര കിലോമീറ്റര്‍ അകലെയാണ് ഇവര്‍ മോഷണത്തിനായി യാത്ര ചെയ്യാന്‍ ഉപയോഗിച്ച പിക്കപ്പ് വാന്‍ കണ്ടെത്തിയത്. നേരത്തേ പോലീസ് നായ നല്‍കിയ സൂചനയും ഇത് തന്നെയായിരുന്നു.
ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക് പോയ നായ സ്‌കൂളില്‍ കയറിയ ശേഷം മുനിസിപ്പല്‍ സ്‌റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്റ് വരെ എത്തിയ ശേഷം തിരിച്ചു പോരുകയാിയരുന്നു. മുനിസിപ്പില്‍ സ്‌റ്റേഷന് സമീപത്തെ ഓട്ടോ സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോപിടിച്ചായിരിക്കാം മോഷ്ടാക്കള്‍ പോയതെന്ന നിഗമനത്തിലാണ് പോലീസ്. മോഷണ ശേഷം ഹൈസ്‌കൂള്‍ ഗ്രൗണ്ട് വഴി സ്‌കൂളില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ അവിടെവെച്ച് വേഷം മാറി പണം ആറ് ബാഗുകളിലേക്ക് മാറ്റിയ ശേഷമായിരിക്കാം പോയതെന്നാണ് കരുതുന്നത്.
മോഷ്ടാക്കള്‍ വരുന്ന സിസിടിവി ദൃശ്യങ്ങളില്‍ ആറു പേര്‍ ബാഗ് ധരിച്ചിട്ടുള്ളതായി കാണുന്നുണ്ട്. ഒരാളുടെ കൈവശം ബാഗില്ല. നീല ഷര്‍ട്ടിട്ട ഇയാളായിരിക്കാം സംഘത്തലവന്‍ എന്നാണ് കരുതുന്നത്. വാഹനം ഉപേക്ഷിച്ച സ്ഥലത്തു നിന്നും സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് ഇവര്‍ പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അന്വേഷണത്തിന് തൃക്കാക്കര, ചാലക്കുടി പോലീസിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
from mangalam.com https://ift.tt/2CFMZaB
via IFTTT
No comments:
Post a Comment