ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു

ന്യുഡല്‍ഹി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയില്‍െ ബീച്ച് കാന്‍ഡി ആശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെ 3.15 ഓടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലമായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് അന്നപൂര്‍ണ്ണാ ദേവി ഫൗണ്ടേഷന്‍ വക്താവ് പറഞ്ഞു.

പദ്മ ഭൂഷണ്‍ അവാര്‍ഡ് നല്‍കി അന്നപൂര്‍ണ്ണാ ദേവിയെ രാഷ്ട്രം ആദരിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ മെയ്ഹാറില്‍ ഉസ്താദ് ബാബ അലവുദ്ദീന്‍ ഖാന്റേയും മദീന ബഗത്തിന്റെയും നാലു മക്കളില്‍ ഇളയവളായിരുന്നു. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്താദ് അലി അക്ബര്‍ ഖാന്‍ സഹോദരനാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ മെയ്ഹാര്‍ രാജാവ് മഹാരാജ ബ്രിജ്‌നാഥ് സിംഗിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു ഉസ്താദ് ബാബ അലവുദ്ദീന്‍ ഖാന്‍. ചൈത്യ പൗര്‍ണ്ണമി നാളില്‍ ജനിച്ച പെണ്‍കുട്ടിക്ക് 'അന്നപൂര്‍ണ്ണ' എന്ന പേരിട്ടതും മഹാരാജ ബ്രിജ്‌നാഥ് സിംഗായിരുന്നു.

പിതാവ് ഉസ്താദ് ബാബ അലവുദ്ദീന്‍ ഖാന്‍ ആയിരുന്നു ആദ്യ ഗുരു. പിതാവിന്റെ കീഴില്‍ സിത്താറില്‍ വൈദഗ്ധ്യം നേടി. സിത്താര്‍ മാന്ത്രികനായിരുന്ന രവി ശങ്കര്‍ ആയിരുന്നു ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 1962ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. പിന്നീട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ഋഷികുമാര്‍ പാണ്ഡ അന്നപൂര്‍ണ്ണ ദേവിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. 1992ല്‍ മകന്‍ സുഭേദ്ര ശങ്കര്‍ ന്യുമോണിയ ബാധിച്ച് മരണമടഞ്ഞിരുന്നു.



from mangalam.com https://ift.tt/2A7zkXl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages