ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് അപേക്ഷാ തിയ്യതി നീട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് അപേക്ഷാ തിയ്യതി നീട്ടി

പ്ലസ് ടു വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ. നൽകുന്ന ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പിന് ഒക്ടോബർ 15 വരെ നീട്ടി. 2017 ൽ പത്താംതരം പാസായവർക്കാണ് അവസരം.അപേക്ഷക രക്ഷിതാക്കളുടെ ഏക പെൺകുട്ടി ആയിരിക്കണം. നിർദേശങ്ങൾ അപേക്ഷകർ 2017- ലെ പത്താംക്ലാസ് പരീക്ഷയിൽ 60 ശതമാനം മാർക്ക് അല്ലെങ്കിൽ 6.2 ക്യുമുലേറ്റീവ് ഗ്രേഡ് പോയന്റ് ആവറേജ് (CGPA) വാങ്ങി പതിനൊന്നാം ക്ലാസിൽ പഠിക്കുന്നവരാവണം. അധ്യയനവർഷം സ്കൂളിൽ ബാധകമായ ട്യൂഷൻ ഫീസ് മാസം 1,500 രൂപ കവിയരുത്. പന്ത്രണ്ടാം ക്ലാസിലും ഈ സ്കൂളിൽ പഠിക്കണം. അടുത്ത രണ്ടുവർഷം ഫീസിലെ വർധന ഇപ്പോഴുള്ളതിന്റെ 10 ശതമാനത്തിൽ കൂടരുത്. എൻ.ആർ.ഐ.ക്കാർക്കും അപേക്ഷിക്കാം. ഇവരുടെ ട്യൂഷൻ ഫീസ് മാസം 6000 രൂപ കവിയരുത്. മാസം 500 രൂപയാണ് സ്കോളർഷിപ്പ്. പരമാവധി രണ്ടു വർഷത്തേക്കാണ് നൽകുക. പതിനൊന്നാം ക്ലാസിലെ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വാങ്ങി സ്ഥാനക്കയറ്റം നേടിയാലേ തുടർന്നും സ്കോളർഷിപ്പ് കിട്ടൂ. കോഴ്സ് പൂർത്തിയാക്കും മുമ്പ് ഉപേക്ഷിക്കുകയോ പഠിച്ചുകൊണ്ടിരിക്കുന്ന സ്കൂൾ/കോഴ്സ് മാറ്റുകയോ ചെയ്താൽ ബോർഡിന്റെ അനുമതിക്കു വിധേയമായി മാത്രമേ സ്കോളർഷിപ്പ് തുടർന്ന് ലഭിക്കൂ. അപേക്ഷ http://www.cbse.nic.in/newsite/scholar.htmlഎന്ന വൈബ്സൈറ്റിൽ guidelines and application forms/apply online എന്ന ലിങ്ക് വഴി ഓൺലൈനായി നൽകാം. മാർഗനിർദേശങ്ങളും അപേക്ഷയ്ക്കുള്ള ലിങ്കും Apply online എന്ന ബട്ടണിൽക്ലിക്ക് ചെയ്യുക. പത്താം ക്ലാസ് പരീക്ഷയുടെ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയ റോൾ നമ്പർ, സർട്ടിഫിക്കറ്റ് നമ്പർ എന്നിവ നൽകി സൈറ്റിലേക്കു കടക്കാം. തുടർന്ന് വരുന്ന ഫോമിൽ ആവശ്യമായ വിവരങ്ങൾ നൽകുക. Guideline/instruction ലിങ്കിലുള്ള രേഖയിൽ ലഭിക്കുന്ന undertaking പൂരിപ്പിക്കുക. അതിൽ അപേക്ഷകയുടെ ഫോട്ടോ ഒട്ടിച്ച് സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തണം. ഇതേ ലിങ്കിൽ ലഭിക്കുന്ന മാതൃകയിലുള്ള അഫിഡവിറ്റ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ്/SDM/എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്/ നോട്ടറി എന്നവരിലൊരാളെകൊണ്ട് സാക്ഷ്യപ്പെടുത്തിവാങ്ങണം. അണ്ടർടേക്കിങ്, അഫിഡവിറ്റ് എന്നിവ സ്കാൻ ചെയ്ത് ഒരു എം.ബി. വലിപ്പത്തിൽ കവിയാത്ത തരത്തിൽ JPG ഫയലുകളാക്കി ഡോക്യുമെന്റ് ലിങ്ക് വഴി അപ്ലോഡ് ചെയ്യണം. തുടർന്ന് കൺഫർമേഷൻ പേജ് ലിങ്കിൽ കയറി പ്രിന്റ് ഔട്ട് എടുക്കണം. പേജിൽ സ്കൂൾ പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രം പൂരിപ്പിച്ചു വാങ്ങണം. പൂർത്തിയാക്കിയ കൺഫർമേഷൻ പേജ്, Scholarship unit, CBSE, shiksha kendra 2, Community centre, Delhi 110092 എന്ന വിലാസത്തിൽ അയക്കണം. 2016-ൽ ലഭിച്ച സ്കോളർഷിപ്പ് പുതുക്കാനും 15 വരെ പുതുക്കാം. ആധാർ ബാങ്ക് അക്കൗണ്ടുമായി ലിങ്ക്ചെയ്തിരിക്കണം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന സ്കൂൾ പ്രിൻസിപ്പലിൽനിന്ന് സാക്ഷ്യപ്പെടുത്തി വാങ്ങണം. പതിനൊന്നാം ക്ലാസ് പരീക്ഷയുടെ മാർക്ക് ഷീറ്റിന്റെയും ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്ക്/ ചെക്ക് ലീഫിന്റെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പൂരിപ്പിച്ച പ്രിന്റ് ഔട്ട്, Assistant secretary (Scholarship) CBSE, Shiksha Kendra 2, Community centre, Preetvihar, Delhi 110092 എന്ന വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. കവറിനു പുറത്തv-- Application for CBSE Merit Scholarship for SGC,Xf-2 (Renewal) എന്ന് രേഖപ്പെടുത്തിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്https://ift.tt/2RwgC2v


from mathrubhumi.latestnews.rssfeed https://ift.tt/2yiQqzo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages