ശബരിമല കേസിന് പിന്നില്‍ ഇടതുപക്ഷമല്ല; തീവ്രവലത് ഗൂഢാലോചന-രാഹുല്‍ ഈശ്വര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ശബരിമല കേസിന് പിന്നില്‍ ഇടതുപക്ഷമല്ല; തീവ്രവലത് ഗൂഢാലോചന-രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന കേസിന് പിന്നിൽ തീവ്രവലത് ഗൂഢാലോചനയെന്ന് രാഹുൽ ഈശ്വർ. ഇന്ത്യയിലെ എല്ലാ മതങ്ങളുടേയും ആരാധനാലയങ്ങളിലേക്ക് കടന്നുകയറാൻ വേണ്ടി നടത്തിയ വൻഗൂഢാലോചനയാണിത്. ഒരു ഹിന്ദു ക്ഷേത്രത്തെ മുന്നിൽ നിർത്തി ഇത് ചെയ്യമ്പോൾ മതേതര ടാഗ് ലഭിക്കും. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ച് ഞങ്ങൾ വലിയ ത്യാഗം ചെയ്തു. അത് കൊണ്ട് ഇനി യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാം എന്ന ലക്ഷ്യം വെച്ച് നടത്തിയതാണ് ഇതെന്നും രാഹുൽ ഈശ്വർ കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇടത് ലിബറലുകളും ബർഖ ദത്തുമൊക്കെയാണ് ശബരിമല കേസിന് പിന്നിലെന്നായിരുന്നു തന്റെ ആദ്യ ധാരണ. പിന്നീട് യങ് ലോയേഴ്സ് എന്ന സംഘടനയാണെന്നും കരുതി. മുസ്ലിംകളും ക്രിസ്ത്യാനികളുമാണെന്ന് മറ്റൊരു ഘട്ടത്തിൽ കരുതി. എന്നാൽ ഇവരാരുമല്ല ശബരിമല കേസിന് പിന്നിലെന്നും ഹിന്ദു സമൂഹത്തിൽ തന്നെയുള്ള സവർണവിഭാഗത്തിലുള്ള ബ്രാഹ്മണിക്കൽ ചിന്ത പുലർത്തുന്നവരാണ് ഈ തീവ്രവലതുപക്ഷക്കാരെന്നും രാഹുൽ പറഞ്ഞു. യൂണിഫോം സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഇതിന്റെ പിന്നിലെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. വാർത്താസമ്മേളനംകാണാം....


from mathrubhumi.latestnews.rssfeed https://ift.tt/2y2YFAv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages