കൊച്ചി: എക്സൈസ് തീരുവയായി ഒന്നരരൂപയും എണ്ണക്കമ്പനികളുടേതായി ഒരുരൂപയും കുറച്ചതിനെത്തുടർന്നുണ്ടായ നികുതിവ്യത്യാസവും ചേർത്ത് കേരളത്തിൽ ഇന്ധനവിലയിൽ വെള്ളിയാഴ്ച കുറയേണ്ടത് മൂന്നുരൂപയിലേറെ. എന്നാൽ, കൊച്ചിയിൽ പെട്രോളിന് 2.56 രൂപയും ഡീസലിന് 2.64 രൂപയും മാത്രമാണ് കുറഞ്ഞത്. യഥാക്രമം 83.50 രൂപയും 76.85 രൂപയുമായിരുന്നു വില. അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന വ്യത്യാസത്തിനനുസരിച്ച് ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വ്യത്യാസം വരാറുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഇത്തരത്തിൽ വ്യത്യാസമുണ്ടായോ എന്ന് പമ്പുടമകൾക്ക് അറിവില്ല. പുതുക്കിയ വില മാത്രമേ ഇവരെ അറിയിക്കാറുള്ളൂ. എന്തെല്ലാം കൂട്ടിയുള്ള തുകയാണ് എന്നുള്ള വിവരം അറിയിക്കില്ല. രണ്ടരരൂപ കുറയുന്ന സാഹചര്യത്തിൽ സ്വാഭാവികമായും സംസ്ഥാന സർക്കാരിന്റെ വാറ്റിൽ കുറവുണ്ടാകേണ്ടതാണെന്ന് ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് ജനറൽ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണൻ പറഞ്ഞു. ആ കുറവ് വന്നതായി അറിയില്ല. കമ്പനികൾ അറിയിച്ച വിലയനുസരിച്ച് രണ്ടരരൂപ കുറച്ചാണ് വെള്ളിയാഴ്ച വിറ്റതെന്നും അദ്ദേഹം പറഞ്ഞു. അസംസ്കൃത എണ്ണയുടെ വില കൂടിയ ഇനത്തിൽ വ്യാഴാഴ്ച വില വർധിച്ചിട്ടില്ലെന്ന് ഐ.ഒ.സി. വക്താവ് മാതൃഭൂമിയോട് പറഞ്ഞു. സംസ്ഥാനത്തിന്റെ വാറ്റ് കുറച്ചില്ലെന്നും അവർ വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2PkrO0I
via
IFTTT
No comments:
Post a Comment