കൽപ്പറ്റ: വയനാട്ടിൽ നാലംഗ കുടുംബത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പിൽ വിനോദ് (45), ഭാര്യ മിനി (40), മക്കളായ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെകശുമാവിൻ തോട്ടത്തിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക സൂചന. കൃഷിയാണ് വിനോദിന്റെ പ്രധാന വരുമാന മാർഗം. ഇതുമായി ബന്ധപ്പെട്ട് ചില കടബാധ്യതകളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിമുതൽ ഇവരെ കാണാനില്ലായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. തിരിച്ചിൽ നടത്തിയെങ്കിലും ഇന്ന് രാവിലെയാണ് കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടകയിലടക്കം ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന ആളാണ് വിനോദ്. ബാങ്ക് കടങ്ങളെ തുടർന്നാണ് മരണമെന്ന് ആദ്യഘട്ടത്തിൽ സൂചന ലഭിച്ചിരുന്നെങ്കിലും കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് അയൽവാസികൾ നൽകുന്ന വിവരങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2E1bNv7
via
IFTTT
No comments:
Post a Comment