കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ നാലായിരം മീറ്ററാക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിനായി 245 ഏക്കർ ഭൂമി ഏറ്റെടുക്കും. കഴിഞ്ഞ 29-ന് നടന്ന കിയാൽ പൊതുയോഗം റൺവേ വികസനം വേഗത്തിലാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. യൂറോപ്പിലേക്കോ മറ്റ് വിദൂരദേശങ്ങളിലേക്കോ സർവീസ് നടത്തണമെങ്കിൽ വലിയ വിമാനം ആവശ്യമാണ്. അത്രയും ദൂരത്തിൽ പോകാനുള്ള ഇന്ധനം നിറയ്ക്കാൻ പാകത്തിലുള്ള വിമാനത്തിന് പറന്നുയരാനും ഇറങ്ങാനും നാലായിരം മീറ്ററോളമുള്ള റൺവേ ആവശ്യമാണ്. നിലവിൽ 3050 മീറ്റർ റൺവേയാണുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങളിറങ്ങുന്നതിന് ഈ സജ്ജീകരണം മതി. റൺവേ നാലായിരം മീറ്ററായാൽ കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി കണ്ണൂർ മാറും. ഇതിന്റെ പ്രവൃത്തി ഒന്നര വർഷത്തിനകം പൂർത്തിയാക്കാനാണ് പദ്ധതി. അടുത്ത ഒന്നര വർഷം കണ്ണൂർ വിമാനത്താവളവികസനത്തിൽ വലിയ കുതിപ്പുണ്ടാകും. ദക്ഷിണേന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള വിമാനത്താവളമാണ് കണ്ണൂരിലേത്. 2030 ഏക്കറാണ് വിമാനത്താവളത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇതിൽ 640 ഏക്കർ കിയാലിന്റെ സ്വന്തമായിക്കഴിഞ്ഞു. കിയാലിൽ സർക്കാരിനുള്ള ഓഹരിയാക്കി മാറ്റിയത് ഇതാണ്. ബാക്കി സ്ഥലം വിമാനത്താവളത്തിനുതന്നെയാണെങ്കിലും അത് കൈമാറിക്കഴിഞ്ഞിട്ടില്ല. ലീസിനു നൽകണമെന്ന് കിയാൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോട്ടലുകൾ, ആയുർവേദ റിസോർട്ട്, വിമാനത്താവള ഗ്രാമം, വിമാനത്താവള ടൗൺഷിപ്പ്, സുരക്ഷാഭടന്മാരുടെ ബാരക്കുകൾ എന്നിവയെല്ലാം ഇവിടെയാണ് നിർമിക്കുക. വിമാനത്താവളം ഒറ്റനോട്ടത്തിൽ യാത്രക്കാർക്കുള്ള ടെർമിനൽ ബിൽഡിങ്ങിൻറെ വിസ്തീർണം 97,000 ചതുരശ്ര മീറ്റർനിർമാണത്തിലുള്ള അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ്- 1.05 ലക്ഷം ചതുരശ്ര അടി ചെക്ക് ഇൻ കൗണ്ടറുകൾ-24 ഇമിഗ്രേഷൻ കൗണ്ടർ- 32 ഇ-വിസ കൗണ്ടർ- 4 കസ്റ്റംസ് കൗണ്ടർ-14 എയ്റോ ബ്രിഡ്ജുകൾ- 6 പാർക്കിങ് സൗകര്യം- 20 വിമാനം പുറത്തെ പാർക്കിങ്- 700 കാറുകൾ, 200 ടാക്സികൾ, 25 ബസ്സുകൾ ഇതിനുപുറമെ സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകൾ, സെൽഫ് ചെക്കിങ് മെഷീനുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഒഴുകിയെത്തിയത് ആയിരങ്ങൾ: ഉദ്ഘാടനം ഉത്സവമാക്കാൻ കണ്ണൂർ വിമാനത്താവളം മട്ടന്നൂർ: പൊതുജനങ്ങൾക്ക് പ്രവേശനമനുവദിച്ച ആദ്യദിവസം കണ്ണൂർ വിമാനത്താവളം കാണാനെത്തിയത് ആയിരങ്ങൾ. വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തീയതിയും പ്രഖ്യാപിച്ചതോടെ പരിസരം ഉത്സവാന്തരീക്ഷത്തിലായി. ലോകത്തെ ഏതു വിമാനത്താവളത്തോടും കിടപിടിക്കുന്ന സൗകര്യങ്ങളാണ് കണ്ണൂരിൽ ഒരുക്കിയിട്ടുള്ളതെന്ന് കാണാനെത്തിയ പ്രവാസികളടക്കമുള്ളവർ പറഞ്ഞു. ഡിസംബർ ഒമ്പതിന് നടക്കുന്ന ഉദ്ഘാടനം ഉത്സവമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കിയാലും നാട്ടുകാരും. വെള്ളിയാഴ്ച രാവിലേതന്നെ വിദ്യാർഥികളും സ്ത്രീകളുമടക്കം ഒട്ടേറെപ്പേരെത്തി. ടെർമിനൽ കെട്ടിടത്തിൽ മാത്രമാണ് സന്ദർശകരെ അനുവദിക്കുന്നത്. റൺവേയുൾപ്പെടെയുള്ള ഓപ്പറേഷൻ ഏരിയയിലേക്ക് പ്രവേശനമില്ല. വിമാനത്താവളത്തിന്റെ സുരക്ഷാചുമതല കഴിഞ്ഞദിവസം ഏറ്റെടുത്ത സി.ഐ.എസ്.എഫുകാരാണ് സന്ദർശകരെ നിയന്ത്രിക്കുന്നത്. വാഹനങ്ങൾ കാർ പാർക്കിങ് ഏരിയയിൽ നിർത്തണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും മിക്കവരും ഫ്ളൈ ഓവറുകളിലും ടെർമിനൽ കെട്ടിടത്തിന് സമീപത്തുമാണ് പാർക്ക് ചെയ്തത്. ചിലർ വിമാനത്താവളകവാടത്തിനു മുന്നിൽ ബസ്സിറങ്ങി നടന്നും ടെർമിനൽ കാണാനെത്തി. 12 വരെയാണ് വിമാനത്താവളം സന്ദർശിക്കാൻ അവസരമുള്ളത്. രാവിലെ പത്തുമുതൽ നാലുവരെയാണ് പ്രവേശനം. കേരളീയപാരമ്പര്യം ഉയർത്തിക്കാണിക്കുന്ന ചുമർചിത്രങ്ങളാണ് ടെർമിനൽ കെട്ടിടത്തിലെത്തുന്നവരെ ആകർഷിക്കുന്നത്. ഇവയ്ക്കു മുന്നിൽനിന്ന് സെൽഫിയെടുക്കാൻ പലരും തിരക്കുകൂട്ടി. ആഭ്യന്തര-അന്താരാഷ്ട്ര ടെർമിനലുകൾ ഒരേ കെട്ടിടത്തിൽത്തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ചെക്ക് ഇൻ കൗണ്ടറുകളും സെൽഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും എമിഗ്രേഷൻ കൗണ്ടറുകളുമെല്ലാം യാത്രക്കാർക്ക് കാത്തുനിൽപ്പൊഴിവാകുന്നതരത്തിൽ ഹൈടെക്കായാണ് ഒരുക്കിയിട്ടുള്ളത്. മികച്ച സൗകര്യങ്ങളാണ് വിമാനത്താവളത്തിലുള്ളതെന്നാണ് സന്ദർശകരുടെയും വിലയിരുത്തൽ. എത്ര വിമാനക്കമ്പനികൾ: ചൊവ്വാഴ്ച അറിയാം... കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആദ്യം ഏതൊക്കെ റൂട്ടുകളിലേക്ക് സർവീസ് തുടങ്ങും, ഏതൊക്കെ എയർലൈൻസുകളാണ് സർവീസ് നടത്തുക എന്നതിന്റെയെല്ലാം സൂചന ഒക്ടോബർ ഒന്പതിനറിയാം. വിമാനത്താവളത്തിൽ ചൊവ്വാഴ്ച നടക്കുന്ന ഉന്നതതലയോഗത്തിലേക്ക് പ്രമുഖ എയർലൈൻസുകളുടെ പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ട്. സർവീസ് നടത്തുന്നതിന് നിലവിൽ അനുമതി ലഭിച്ച എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ കമ്പനികളുടെ പ്രതിനിധികളും മറ്റ് വിമാനക്കമ്പനികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. യോഗം വിളിച്ചത് എയർലൈൻസ് കമ്പനികൾക്കാവശ്യമായ സൗകര്യങ്ങൾ ചർച്ചചെയ്യുന്നതിനും സൗകര്യം ലഭ്യമാക്കുന്നതിന്റെ ഏകോപനവുമായി ബന്ധപ്പെട്ടുമാണ്. എന്നാൽ കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ താത്പര്യമറിയിച്ച മറ്റ് കമ്പനികളും യോഗത്തിൽ പങ്കെടുക്കുമെന്ന് കിയാൽ എം.ഡി. വി.തുളസീദാസ് പറഞ്ഞു. എയർ ഇന്ത്യാ എക്സ്പ്രസിന്റെ പ്രതിദിന ഷാർജ സർവീസ്, മസ്കറ്റ് സർവീസ്, ഗോ എയറിന്റെ ദമാം സർവീസ്, ഇൻഡിഗോയുടെ അബുദാബി സർവീസ് എന്നിവയാണ് ആദ്യമുണ്ടാവുകയെന്നാണ് വിവരം. ഗൾഫിലേക്ക് എയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ സർവീസ് നടത്താൻ എയർ ഇന്ത്യാ എക്സ്പ്രസിന് സവിശേഷതാത്പര്യമുണ്ടെന്ന് കമ്പനിയുടെ വക്താവ് എബി ജോർജ് പറഞ്ഞു. യു.എ.ഇ.യിൽ ഷാർജ, ദുബായ് എന്നിവിടങ്ങളിലേക്ക് സർവീസുണ്ടാകും. മസ്കറ്റിലേക്ക് ആദ്യമേതന്നെ സർവീസുണ്ടാകും. അനുമതി കാത്ത് വിദേശ എയർലൈൻസുകൾ കണ്ണൂർ: മറ്റൊരു വിമാനത്താവളത്തിന്റെ കാര്യത്തിലും മുമ്പുണ്ടായിട്ടില്ലാത്ത തരത്തിലുള്ള ക്യൂവിലാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ എയർലൈൻസുകൾ. ആദ്യദിവസങ്ങളിൽത്തന്നെ രാജ്യാന്തര സർവീസ് നടത്താൻ ധാരണയിലെത്തിയത് എയർ ഇന്ത്യാ എക്സ്പ്രസ്, ഇൻഡിഗോ, ഗോ എയർ എന്നീ കമ്പനികളാണ്. ആഭ്യന്തരസർവീസ് നടത്തുന്നതിന് എയർ ഇന്ത്യ, ജെറ്റ്, സ്പൈസ് ജെറ്റ് എന്നീ കമ്പനികളുമായി ധാരണയായിട്ടുണ്ട്. ആറ്് ഇന്ത്യൻ കമ്പനികൾക്കു പുറമെ 11 വിദേശ എയർലൈൻസ് കമ്പനികളും സർവീസ് സന്നദ്ധതയറിയിച്ച് രംഗത്തുണ്ട്. എന്നാൽ ആദ്യഘട്ടത്തിൽ വിദേശകമ്പനികൾക്ക് അനുമതി നൽകില്ലെന്നതാണ് കേന്ദ്രസർക്കാർ നിപാട്. ഇക്കാര്യത്തിൽ അനുകൂലനിലപാടുണ്ടാകാൻ സംസ്ഥാനസർക്കാർ ഒന്നിലേറെത്തവണ വ്യോമയാനമന്ത്രാലയവുമായി ചർച്ച നടത്തിയെങ്കിലും മാറ്റമുണ്ടായിട്ടില്ല. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവേയ്സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡാ എയർ തുടങ്ങിയ വിദേശകമ്പനികളാണ് താത്പര്യമറിയിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2PkrJKs
via
IFTTT
No comments:
Post a Comment