തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയിൽ വിരമിച്ച ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച നടന്ന സംഭവത്തിൽ ഇരുവരുടേയും മൃതദേഹങ്ങൾ റെനിഗുണ്ടയിലെ എൻജിനീയറിങ് കോേളജിന് സമീപം റെയിൽ പാളത്തിൽ നിന്ന് കണ്ടെടുത്തതായി ഡി.എസ്.പി രമേഷ് ബാബു അറിയിച്ചു. അഡീഷണൽ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകർ (62), ഭാര്യ വിജയലക്ഷ്മി (56) എന്നിവരാണ് ആത്മഹത്യ ചെയ്തത്. ദീർഘകാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുധാകർ. ഇതിൽ മനം മടുത്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുധാകറിന്റെ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിട്ടുള്ളതായി പോലീസ് അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OETYGq
via
IFTTT
No comments:
Post a Comment