മാനന്തവാടി: കൂട്ടുകാരനെ കൊല്ലാന്‍ വെച്ച മദ്യം കഴിച്ച് മന്ത്രവാദിയും മകനും ബന്ധുവും മരിച്ച സംഭവത്തില്‍ പ്രതി സന്തോഷിന്റെ ഭാര്യാസഹോദരന്‍ സതീഷ് ജീവനൊടുക്കിയ സംഭവവും പോലീസ് അന്വേഷിച്ചേക്കാന്‍ സാധ്യത. അളിയന്‍ സതീഷ് ജീവനൊടുക്കാന്‍ കാരണം കൂട്ടുകാരന്‍ സജിത്താണെന്ന സംശയം പ്രതി സന്തോഷിനുണ്ടായിരുന്നു. നാലു വര്‍ഷം മുമ്പ് മരിക്കുമ്പോള്‍ സജിത്തും മറ്റു ചിലരുമാണ് തന്റെ മരണത്തിന് ഉത്തരവാദികളെന്ന കുറിപ്പെഴുതി വെച്ചിരുന്നതായാണ് സൂചന.
സജിത്തിനോട് സന്തോഷിന് പക തോന്നാന്‍ ഒരു കാരണം ഇതായിരുന്നു. സതീശിന്റെ ഡയറിക്കുറിപ്പ് പരിശോധിച്ച സന്തോഷ് ഇക്കാര്യം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഈ കേസില്‍ ചോദ്യം ചെയ്ത ശേഷം സജിത്തിനെ വിട്ടയച്ചിരുന്നു. അന്നു മുതല്‍ സജിത്തിനെ കൊല്ലാന്‍ സന്തോഷ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഏറ്റവും അടുത്ത കാലത്ത് ഉണ്ടായ കാരണം പിണങ്ങി അകന്നു കഴിഞ്ഞിരുന്ന തന്റെ ഭാര്യയെ സന്തോഷ് സജിത്തിന്റെ കാറിനുള്ളില്‍ കാണാനിടയായതായിരുന്നു. ഭാര്യയുമായി വഴിവിട്ട ബന്ധമുണ്ടെന്ന സംശയമാണ് സജിത്തിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ച ഒന്നാമത്തെ കാരണം.
സജിത് കൊല്ലപ്പെട്ടാലും ഒരിക്കലും പിടിക്കപ്പെടരുതെന്ന് ഉറച്ചാണ് സന്തോഷ് നീക്കങ്ങളെല്ലാം നടത്തിയത്. സ്വന്തം ഉപയോഗത്തിനാണു സജിത് മദ്യം വാങ്ങുന്നതെന്ന നിഗമനത്തില്‍ സന്തോഷ് സജിത് ആവശ്യപ്പെട്ടതനുസരിച്ച് മാനന്തവാടിയിലെ ബവ്‌റിജസില്‍നിന്നു മദ്യം വാങ്ങി. നേരത്തെ കൈയില്‍ സൂക്ഷിച്ചിരുന്ന സയനൈഡ് പകര്‍ത്തിയ തമിഴ്‌നാട് മദ്യത്തിന്റെ കുപ്പിയിലേക്ക് പൊട്ടിച്ചൊഴിച്ചു. ബവ്‌റിജസില്‍നിന്നു ലഭിച്ച കുപ്പി തെളിവു നശിപ്പിക്കാന്‍ കത്തിച്ചുകളയുകയും ചെയ്തു. സയനൈഡ് കുപ്പിയും നശിപ്പിച്ചു. എന്നാല്‍ മദ്യം സ്വയം കഴിക്കാതെ സജിത് തികിനായിക്കു കൈമാറിയതാണ് സന്തോഷിന്റെ പദ്ധതി തകര്‍ത്തത്.
സജിത്തിനു നല്‍കിയ മദ്യക്കുപ്പി അയാള്‍ വീട്ടില്‍ രഹസ്യമായി സൂക്ഷിക്കുകയും ഗുളികന്‍ പൂജയ്ക്കുള്ള നിവേദ്യമായി മന്ത്രവാദി തികിനായിക്കു നല്‍കുകയും ചെയ്തു. . കുട്ടികള്‍ക്കു ബാധിക്കുന്ന ഭയം, അപസ്മാരം, ഗ്രഹണി തുടങ്ങിയ രോഗങ്ങള്‍ക്കു മന്ത്രവാദ ചികില്‍സ നടത്തിയിരുന്നയാളാണു തികിനായി. കുട്ടികളെ ഗുളികന്‍ പൂജയ്ക്കിരുത്തിയ ശേഷം കൈയില്‍ ചരടുകെട്ടും. നിവേദ്യമായി ലഭിക്കുന്ന മദ്യം കഴിക്കുകയും ചെയ്യും.
മകള്‍ക്കു ചരടുകെട്ടാനാണ് സജിത് തികിനായിയുടെ അടുത്തെത്തിയത്. മദ്യത്തില്‍ വിഷമുണ്ടെന്നറിയാതെ സജിത് ഈ മദ്യം തികിനായിക്കു നല്‍കുകയും ഇത് കഴിച്ച് നിരപരാധികളായ മൂന്നു പേര്‍ മരിക്കുകയും ചെയ്തു. തികിനായിക്കു മദ്യം കൈമാറിയ സജിത്തിനെ ആദ്യം പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മദ്യത്തില്‍ വിഷം കലര്‍ത്തിയത് അറിഞ്ഞിരുന്നില്ലെന്നു വ്യക്തമായപ്പോള്‍ പൊലീസ് ഒഴിവാക്കി. മദ്യം വാങ്ങിക്കൊടുത്ത ആളിലേക്കുള്ള അന്വേഷണമാണ് സന്തോഷിലേക്ക് എത്തിച്ചത്.
from mangalam.com https://ift.tt/2yphEVa
via IFTTT
No comments:
Post a Comment