തിരുവനന്തപുരം : ടെസ് ജോസഫിന്റെ 'മീ ടു' ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ് എംഎല്‍എ. ആ പെണ്‍കുട്ടിയെപ്പോലും തനിക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഫോട്ടോ കണ്ടിട്ടുപോലും തനിക്ക് ഓര്‍മ്മ കിട്ടുന്നില്ല. പെണ്‍കുട്ടി ആരോപണത്തില്‍ പറയുന്ന ഹോട്ടലിലെ വിവരങ്ങള്‍ ശരിയാണ്. ഫൈവ് സ്റ്റാറിനും മുകളിലുള്ള ഹോട്ടലായിരുന്നു അത്. ഞാന്‍ തന്നെ ആദ്യമായാണ് അത്തരമൊരു ഹോട്ടലില്‍ താമസിക്കുന്നതെന്നത്. അത്തരമൊരു ഹോട്ടലില്‍ ഒരു സാങ്കേതിക പ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക് മുറി എടുത്തു കൊടുത്തു എന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടിയെ താന്‍ ഫോണിലൂടെ ശല്യം ചെയ്തുവെന്നാണ് പറയുന്നത്. ഫോണിലൂടെ ശല്യം ചെയ്തത് താന്‍ ആണെന്ന് എങ്ങനെ ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും ഫോണ്‍ വിളിച്ചത് മറ്റാരെങ്കിലും ആകാമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
19 വര്‍ഷം മുന്‍പ് നടന്ന സംഭവത്തെ കുറിച്ചാണ് ആ പെണ്‍കുട്ടി പറഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ എത്ര ആലോചിച്ചിട്ടും ഇത്തരമൊരു സംഭവം തന്റെ ഓര്‍മ്മയില്‍ എത്തുന്നില്ല. ഒരു പെണ്‍കുട്ടിയേയും ഫോണില്‍ വിളിച്ച് ശല്യം ചെയ്തിട്ടില്ലെന്നം മുകേഷ് വ്യക്തമാക്കി.
തന്റെ ഭാര്യയും അമ്മയും കുടുംബത്തിലെ സഹോദരിമാരും ഉള്‍പ്പെടെ കലാകാരികളാണ്. അവരൊക്കെ പല സാഹചര്യത്തിലും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്നവരുമാണ്. അതുകൊണ്ടു തന്നെ 'മീ ടൂ' കാമ്പയിനെ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചിരുന്നയാളാണ് താനെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ നിയമ നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനിക്കും.
from mangalam.com https://ift.tt/2A23xqR
via IFTTT
No comments:
Post a Comment