ജമ്മു: പൂഞ്ഛിലും ഝല്ലാസിലും ഷെല്ലാക്രമണം നടത്തിയതിന് പാകിസ്താനെതിരേ ശക്തമായി തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്കുസമീപം പാക്കധീന കശ്മീരിലുള്ള പാക് സൈന്യത്തിന്റെ ഭരണനിർവഹണ ആസ്ഥാനങ്ങളിലാണ് ഇന്ത്യ ആക്രമണം നടത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഖോയ്റാട്ട, സമാനി മേഖലകളിലെ സൈനികകേന്ദ്രങ്ങളിലായിരുന്നു ആക്രമണം. ഒക്ടോബർ 23-ന് പൂഞ്ഛിലെ ബ്രിഗേഡ് ആസ്ഥാനത്തിനും സൈനികർക്കും നേരെ പാക് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനു ശക്തമായ മറുപടിയാണ് ഇതിലൂടെ ഇന്ത്യ നൽകിയതെന്ന് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി. ആക്രമണത്തിനുശേഷം ഇതിന്റെ പുക പുറത്തുവരുന്നതായി അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് കാണാമെന്നും അവർ പറഞ്ഞു. അതിർത്തിയിൽനിന്ന് ലഭിച്ച വിവരത്തിന്റെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം പറഞ്ഞത്. നിരന്തരമായി പാക് സൈന്യം പ്രകോപിപ്പിച്ചിട്ടും ഇന്ത്യൻ സൈന്യം പരമാവധി പിടിച്ചുനിന്നെന്നും അവർ വ്യക്തമാക്കി. പാക്കധീന കശ്മീരിലെ ജനവാസ പ്രദേശങ്ങളെ തിരിച്ചടി നടത്തിയപ്പോൾ ഒഴിവാക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു. #WATCH: Pakistan army administrative HQ targeted along LoC near Poonch by Indian Army in retaliation to Pakistan's mortar shelling of Poonch and Jhallas on October 23 pic.twitter.com/o0C6UJQqcr — ANI (@ANI) October 29, 2018
from mathrubhumi.latestnews.rssfeed https://ift.tt/2StrP4i
via
IFTTT
No comments:
Post a Comment