ആദ്യം സിബിഐയെ ഒരുമിപ്പിക്ക്; ഏകതാ പ്രതിമയില്‍ മോദിയെ പരിഹസിച്ച് വഗേല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ആദ്യം സിബിഐയെ ഒരുമിപ്പിക്ക്; ഏകതാ പ്രതിമയില്‍ മോദിയെ പരിഹസിച്ച് വഗേല

ഗാന്ധിനഗർ: സർദാർ പട്ടേലിന്റെ ഏകതാ പ്രതിമ നിർമ്മാണത്തെ പരിഹസിച്ച് ഗുജറാത്ത് മുൻ മുഖ്യമന്ത്രി ശങ്കർ സിങ് വഗേല. തമ്മിലടി നടക്കുന്നസിബിഐയേയും റിസർവ് ബാങ്കിനേയും(ആർബിഐ) ആദ്യം ഒരുമിപ്പിക്കാൻ ശ്രമിക്കുകയാണ് മോദി ചെയ്യേണ്ടെതെന്നും വഗേല പറഞ്ഞു. ഏകതാ പ്രതിമ വെറും മാർക്കറ്റിങ് ഗിമ്മിക്ക് മാത്രമാണ്. സിബിഐയിലേയും ആർബിഐയിലേയും തലപ്പത്തെ ചേരിപ്പോര് ജനങ്ങൾ ചർച്ചചെയ്യുകയാണ്. ആ പ്രശ്നങ്ങളൊക്കെ ആദ്യം പരിഹരിച്ച ശേഷം ഐക്യത്തെക്കുറിച്ച് സംസാരിക്കൂ-വഗേല വിമർശിച്ചു. എന്ത് ഐക്യത്തെക്കുറിച്ചാണ് നിങ്ങൾ സംസാരിക്കുന്നത്. ഇന്ധന വില കുറയ്ക്കാനോ രൂപയുടെ മൂല്യം പിടിച്ചുനിർത്താനോ ഒക്കെ യോജിക്കുകയോ ഐക്യത്തോടെയോ ഇടപെടൂ-ഗാന്ധിനഗറിൽ വഗേല പ്രതികരിച്ചു. സർദാറിനെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം ജയിലിലടച്ച പട്ടീദാർ യുവാക്കളെ വിട്ടയക്കാൻ കൂടി തയ്യാറാകണം. ഉരുക്കു മനുഷ്യനായ സർദാർ പട്ടേലിന്റെ വിനയമോ കാർക്കശ്യ സ്വഭാവുമായി ഒരു താരതമ്യവുമില്ല ഏകതാ പ്രതിമയ്ക്ക് 2,50,000 കോടി രൂപയുടെ പൊതു കടത്തിൽ ഗുജറാത്ത് നിൽക്കുമ്പോഴാണ് പൊതുഖജനാവിൽ നിന്ന് 3000 കോടി പാഴാക്കി ഈ പ്രതിമയുണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.


from mathrubhumi.latestnews.rssfeed https://ift.tt/2ET8aIp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages