വഴിയാത്രക്കാരിയെപ്പോലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആലംകോട് ജങ്ഷനിലുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി. ശിവഗിരിയിലെ സമ്മേളനത്തിൽ പങ്കെടുത്തശേഷം തിരുവനന്തപുരത്തേക്കു പോകുമ്പോഴാണ് സ്മൃതി ഇറാനി അവിടെയെത്തിയത്. ശിവഗിരിയിൽ നിന്നിറങ്ങി വാഹനത്തിൽ കയറുമ്പോൾ ഒരു ചായ കുടിക്കണമെന്നും വഴിയിൽ നിന്നാകാമെന്നും കൂടെയുണ്ടായിരുന്ന വി.മുരളീധരൻ എം.പി.യോടു മന്ത്രി പറഞ്ഞിരുന്നു. തുടർന്നാണ് ജങ്ഷനിലെ സെന്റർ ഹോട്ടലിലെത്തിയത്. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി ജെ.പദ്മകുമാറും ഒപ്പമുണ്ടായിരുന്നു. ഹോട്ടലിലെത്തിയ മന്ത്രി സാമ്പാറുകൂട്ടി ചോറുമുണ്ടു. ബില്ല് കൊടുക്കാനൊരുങ്ങിയപ്പോൾ അതുവേണ്ടെന്ന് കടയുടമ ഹുസൈൻ പറഞ്ഞു. ഒടുവിൽ മന്ത്രിയുടെ നിർബന്ധത്തിനു വഴങ്ങി ഹുസൈൻ പണം സ്വീകരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2qkbxxO
via
IFTTT
No comments:
Post a Comment