യു.എ.ഇ.യിൽ പൊതുമാപ്പ് കാലാവധി നാളെ വരെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

യു.എ.ഇ.യിൽ പൊതുമാപ്പ് കാലാവധി നാളെ വരെ

ദുബായ്: യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിക്കും. മതിയായ താമസരേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവർക്ക് താമസം നിയമവിധേയമാക്കാനോ പിഴയൊടുക്കാതെ രാജ്യംവിടാനോ ഉള്ള അവസരമാണ് പൊതുമാപ്പ് കാലം. കാലാവധി നീട്ടില്ലെന്നും അടുത്തൊന്നും ഇനി പൊതുമാപ്പ് ആനുകൂല്യം ലഭിക്കുകയില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കാലാവധി കഴിഞ്ഞാൽ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘകർക്ക് പിഴയടക്കം കടുത്തശിക്ഷ നേരിടേണ്ടിവരുമെന്നും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു.ഓഗസ്റ്റ് ഒന്നിനാണ് പൊതുമാപ്പ് തുടങ്ങിയത്. ഇക്കുറി ഈ സൗകര്യം പ്രയോജനപ്പെടുത്തിയവരിൽ ഇന്ത്യക്കാർ കുറവായിരുന്നു. ഞായറാഴ്ച വരെ അബുദാബി ഇന്ത്യൻ എംബസി 656 ഔട്ട്പാസുകളും 270 പാസ്പോർട്ടുകളും അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളുടെയും പ്രവാസി സംഘടനകളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി രാജ്യത്ത് അനധികൃതമായി തങ്ങുന്ന ഇന്ത്യക്കാരുടെ എണ്ണം കുറഞ്ഞുവരികയാണെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2qiAHNq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages