തൃശൂർ: പേരാമ്പ്രയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കാറിലുണ്ടായിരുന്ന നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂർ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. തൃശൂർ- ചാലക്കുടി ദേശീയപാതയിലെ നടവരമ്പിനടത്താണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയുടെ പിറകിൽ കാർ ചെന്നിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു. കാറോടിച്ചിരുന്ന ഹരിപ്രസാദിനെ ഗുരുതരമായ പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2CIj94o
via
IFTTT
No comments:
Post a Comment