ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷ്ണങ്ങളാക്കിയ യുവാവ് രഹസ്യം ചോരാതിരിക്കാൻ സ്വന്തം ഭാര്യയേയും കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷ്ണങ്ങളാക്കിയ യുവാവ് രഹസ്യം ചോരാതിരിക്കാൻ സ്വന്തം ഭാര്യയേയും കൊന്നു

ഗുഡ്ഗാവ് : 40 ലക്ഷം രൂപയുടെ കടം തിരികെ ചോദിച്ച ബിസിനസ് പങ്കാളിയെ കൊന്ന് 25 കഷ്ണങ്ങളാക്കിഉപേക്ഷിച്ച യുവാവ് പിടിയിൽ. കുറ്റക്യത്യത്തിൽ പങ്കാളിയായ ഭാര്യയേയും പിന്നീട് ഇയാൾ കൊന്നു.ഗുഡ്ഗാവ് സ്വദേശി ഹർനേക് സിങ്ങിനെയാണ് വെള്ളിയാഴ്ച്ചപോലീസ് കസ്റ്റഡിയിലെടുത്തത്. ബിസിനസ് ആവശ്യങ്ങൾക്കായി ഹർനേക് സിങ്ങ് കൊല്ലപ്പെട്ട ജസ്കരൺ സിങ്ങിൽ നിന്നും 40 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ വേണമെന്നാവശ്യവുമായി നിരവധി തവണ ജസ്കരൺ ഹർനേകിനെ സമീപിച്ചിരുന്നു. എന്നിട്ടും പണം ലഭിക്കാത്തതിനെത്തുടർന്ന് ഒക്ടോബർ 14ന് ജസ്കരൺ ഹർനേകിനെ വീട്ടിൽ ചെന്നു കണ്ടു. വാക്കു തർക്കത്തിനിടെ ഹർനേകും ഭാര്യയും സുഹൃത്തും ചേർന്ന് ജസ്ക്കരനെ കൊന്ന് 25 കഷ്ണങ്ങളാക്കി.പിന്നീട് മൃതദേഹം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ലുധിയാനയിലെ ഒഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ചു. തിരികെയെത്തിയ ഹർനേക് പോലീസ് പിടിയിലാകുന്നതിന് മുമ്പ്ഒരുമിച്ച് ജീവനൊടുക്കാമെന്ന്ഭാര്യയോട് പറഞ്ഞു. എന്നാൽ അതിനു വഴങ്ങാത്ത ഭാര്യയെഅയാൾ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വിശദീകരിക്കുന്നു. അതിനു ശേഷം സ്വന്തം ശരീരത്തിലും പരിക്കുകളുണ്ടാക്കിപോലീസിനെ വിളിച്ചു. തന്റെ വീട് ആരോ ആക്രമിച്ചെന്നും ഭാര്യയെ കൊലപ്പെടുത്തിയെന്നുമാണ്പോലീസിനോടു പറഞ്ഞത്. എന്നാൽ വിശദീകരണങ്ങളിൽ സംശയം തോന്നിയ പോലീസ് നടത്തിയവിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റവാളി അയാൾ തന്നെയെന്ന് തിരിച്ചറിഞ്ഞത്.


from mathrubhumi.latestnews.rssfeed https://ift.tt/2PmapId
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages