ദുബായ്: സഹകരണരംഗത്തെ പ്രമുഖരുമായി കൈകോർത്തുകൊണ്ട് സ്വർണവ്യാപാരരംഗത്തേക്ക് തിരിച്ചുവരാൻ അറ്റ്ലസ് രാമചന്ദ്രൻ ഒരുങ്ങുന്നു. സഹകരണരംഗത്ത് ഇതിനകം വലിയ വിജയം കൈവരിച്ച എം.വി.ആർ. കാൻസർ സെന്ററിന്റെയും ലാഡറിന്റെയുമെല്ലാം മാതൃകയാണ് ഇത്തരമൊരു ആശയത്തിലേക്ക് അറ്റ്ലസ് രാമചന്ദ്രന് പ്രചോദനമായിരിക്കുന്നത്. ബാങ്കിടപാടുകളിലെ മുടക്കം കാരണം മൂന്നു വർഷത്തോളം ജയിലിൽ കഴിയേണ്ടിവന്ന രാമചന്ദ്രൻ ദുബായിൽതന്നെ വീണ്ടും സ്വർണാഭരണ വ്യാപാരം തുടങ്ങാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. ഇതിനിടയിലാണ് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള എം.വി.ആർ. കാൻസർ സെന്ററിന്റെയും മറ്റും വിജയഗാഥകൾ മാതൃകയായി സ്വീകരിക്കാമെന്ന ആശയത്തിലേക്ക് അദ്ദേഹം എത്തുന്നത്. സഹകരണരംഗത്ത് ഏറെ പ്രശസ്തരായ, വിജയം കൈവരിച്ച കുറേ വ്യക്തികളുമായി രാമചന്ദ്രൻ ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്. ദുബായ് കേന്ദ്രീകരിച്ചുതന്നെ വ്യാപാരം തുടങ്ങണമെന്ന നിശ്ചയത്തിൽതന്നെയാണ് അദ്ദേഹം. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അറ്റ്ലസ് ഇന്ത്യയുടെ ഓഹരിമൂല്യം ഉയർന്നുതന്നെ നിൽക്കുന്നതും വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2z70A6H
via
IFTTT
No comments:
Post a Comment