തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് സന്നിധാനവും ശബരിപാതകളും പോലീസ് നിയന്ത്രണത്തിലാക്കി സർക്കാർ വിജ്ഞാപനമിറക്കി. പമ്പയും സന്നിധാനവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവാണ് പ്രത്യേക സുരക്ഷാ മേഖലയിൽ വരുന്നത്. ഇതാദ്യമായാണ് ശബരിമലയും അവിടേക്കുള്ള പാതകളും അതിസുരക്ഷാ മേഖലയായി പ്രഖ്യാപിക്കുന്നത്. നവംബർ 15 മുതൽ 2019 ജനുവരി 20 വരെയായിരിക്കും ഇൗ ക്രമീകരണം. ഇലവുങ്കൽ, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പൻ റോഡ്, പാണ്ടിത്താവളം, ഉപ്പുപ്പാറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ് പ്രത്യേക സുരക്ഷാ മേഖല. പ്രത്യേക സുരക്ഷാ മേഖലയായാൽ * ഈ പ്രദേശം പോലീസിന്റെ പൂർണ നിയന്ത്രണത്തിലാകും. * മരക്കൂട്ടം മുതൽ സന്നിധാനം വരെ നിലവിൽ പോലീസ് സുരക്ഷയുണ്ടെങ്കിലും പോലീസ് യൂണിഫോം പൂർണമായി ധരിക്കാറില്ല. ഷർട്ട് ഇൻ ചെയ്യുകയോ തൊപ്പി ധരിക്കുകയോ ചെയ്യാറില്ല. നിലവിൽ പോലീസിന് സന്നിധാനത്തുനിന്ന് ഭക്തരെ ബലംപ്രയോഗിച്ചു നീക്കാനാകില്ല. പ്രത്യേക സുരക്ഷാ മേഖലയാകുന്നതോടെ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ പോലീസിനാകും. ഏതുതരം സുരക്ഷയെന്ന് അന്തിമ തീരുമാനമായിട്ടില്ല അതിസുരക്ഷാ മേഖലയായി ഉത്തരവിറക്കിയെങ്കിലും ഏത് രീതിയിലുള്ള സുരക്ഷയാണ് ഇവിടെ ഒരുക്കേണ്ടതെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സുരക്ഷയ്ക്ക് നേതൃത്വംനൽകുന്ന പോലീസ് ഉദ്യോഗസ്ഥർ പലതരത്തിലുള്ള നിർദേശങ്ങൾ മുന്നോട്ടുെവച്ചിട്ടുണ്ട്. ഇതിൽ ഏതെല്ലാം നടപ്പാക്കണമെന്ന് അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. -ലോക്നാഥ് ബെഹ്റ, പോലീസ് മേധാവി
from mathrubhumi.latestnews.rssfeed https://ift.tt/2RfJsTN
via
IFTTT
No comments:
Post a Comment