ശബരിമല വിഷയം; ഇത്രയധികം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കോടതി പോലും കരുതിയില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ശബരിമല വിഷയം; ഇത്രയധികം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കോടതി പോലും കരുതിയില്ല

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതിപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ശരിയായില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ഇത്രയധികം സ്ത്രീകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കോടതി പോലും കരുതിയില്ലെന്നും എജി പറഞ്ഞു.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിലാണ് എജിയുടെ പരാമര്‍ശമുണ്ടായിരിക്കുന്നത്. കോടതി ജനവികാരം മനസ്സിലാക്കണം ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ വിധി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീപ്രവേശനുണ്ടായാല്‍ ദൈവ കോപം ഉണ്ടാകുമെന്ന് വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്ന ആളുകള്‍ കരുതുന്നുവെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു.

ശബരിമല സുപ്രീംകോടതി വിധിക്കെതിരെ പന്തളം കൊട്ടാരത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നാമജപ യജ്ഞം തുടങ്ങി. വൈകിട്ട് ആറുവരെയാണ് സമരം. അയ്യപ്പധര്‍മ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദു സംഘടനകള്‍, അമ്പലപ്പുഴ, ആലങ്ങാട് സംഘക്കാര്‍ തിരുവാഭരണവാഹക സ്വാമിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.



from mangalam.com https://ift.tt/2PrfV9e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages