വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്താന്‍ നടപടി വേണം: കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

വോട്ടര്‍ പട്ടികയിലെ വ്യാജന്മാരെ കണ്ടെത്താന്‍ നടപടി വേണം: കോണ്‍ഗ്രസ് നേതാക്കളുടെ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍ നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഈ സംസ്ഥാനങ്ങളിലെ വോട്ടര്‍പട്ടികയില്‍ കടന്നുകൂടിയ വ്യാജ വോട്ടര്‍മാരെയും ഇരട്ടിപ്പുകളും കണ്ടെത്താന്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കരട് വോട്ടര്‍പട്ടിക ഇറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. മുതിര്‍ന്ന നേതാവ് കമല്‍ നാഥും സച്ചിന്‍ പൈലറ്റുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റീസ് എ.കെ സിക്രി, ജസ്റ്റീസ് അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്.

ഇരുസംസ്ഥാനങ്ങളിലെയും വോട്ടര്‍പട്ടികയുടെ പ്രിന്റ് ചെയ്ത കരട് രൂപം പുറത്തുവിടണമെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. വോട്ടേഴ്‌സ് വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) മെഷീനുകളില്‍ വീഴുന്ന സ്ലീപ്പുകളുടെ ക്രമരഹിതമായ വിധിത്തിലുള്ള ബോധ്യപ്പെടുത്തലും വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഹര്‍ജികളില്‍ നേരത്തെ വാദം കേട്ടിരുന്ന കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം പേരും രാജസ്ഥാനില്‍ 41 ലക്ഷം പേരും വ്യാജ വോട്ടര്‍മാരോ ഇരട്ടിപ്പായി പട്ടികയില്‍ കടന്നുകൂടിയവരോ ആണെന്ന് സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മധ്യപ്രദേശില്‍ നവംബര്‍ 28നും രാജസ്ഥാനില്‍ ഡിസംബര്‍ ഏഴിനുമാണ് തെരഞ്ഞെടുപ്പ്.



from mangalam.com https://ift.tt/2ydQwZU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages