തൃശ്ശൂരും എറണാകുളത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

തൃശ്ശൂരും എറണാകുളത്തും എടിഎം കവര്‍ച്ച; 35 ലക്ഷം രൂപ കവര്‍ന്നു

കൊച്ചി: സംസ്ഥാനത്ത് രണ്ടിടത്ത് സമാനമായ രീതിയില്‍ എടിഎം കവര്‍ച്ച. തൃശ്ശൂരും കൊച്ചിയിലുമാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്. രണ്ടിടത്തുമായി 35 ലക്ഷം രൂപ കവര്‍ന്നു. ഇരുസ്ഥലങ്ങളിലും സമാനമായ രീതിയിലാണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.

പുലര്‍ച്ചെ 4.30നായിരുന്നു തൃശ്ശൂര്‍ കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കുത്തിത്തുറന്നാണ് മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തുറന്നാണ് മോഷണം നടത്തയിരിക്കുന്നത്. ഒരു സിസിടിവി ക്യാമറ നശിപ്പിച്ചിട്ടുണ്ട് എന്നാല്‍ മറ്റു ക്യാമറയില്‍ ഇയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട്.

കോട്ടയത്ത് കവര്‍ച്ച നടത്തിയ അതേആളാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ദൃശ്യത്തില്‍ ഒരാളാണെങ്കിലും 2 പേര്‍ ഉണ്ടെന്നാണ് കരുതുന്നത്.

കൊച്ചിയില്‍ തൃപ്പൂണിത്തുറ ഇരുമ്പനത്തെ വിളക്ക് ജംഗ്ഷനിലുള്ള എസിബിഐയുടെ എടിഎമ്മാണ് കുത്തിത്തുറന്ന് മോഷണം നടത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് ഇവിടുന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. സിസിടിവി കാമറയില്‍ സ്േ്രപ പെയിന്റ് അടിച്ചാണ് കവര്‍ച്ച. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കുത്തിത്തുറക്കുകയായിരുന്നു. സംസ്ഥാനത്ത് കവര്‍ച്ചാസംഘം എത്തിയിട്ടുണ്ടെന്നാണ് കരുതുന്നത്.



from mangalam.com https://ift.tt/2QN4kS9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages