കേസുകള്‍ കെട്ടിക്കിടക്കുന്നു.. പരിഹരിക്കാന്‍ 'നോ ലീവ്' ഫോര്‍മുലയുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

കേസുകള്‍ കെട്ടിക്കിടക്കുന്നു.. പരിഹരിക്കാന്‍ 'നോ ലീവ്' ഫോര്‍മുലയുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്

ന്യൂഡല്‍ഹി: രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനമുണ്ടാക്കാന്‍ കടുത്ത നടപടിയുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. ജഡ്ജിമാര്‍ അടിയന്തര ഘട്ടത്തില്‍ അല്ലാതെ പ്രവൃത്തി ദിനങ്ങളില്‍ അവധിയെടുക്കാന്‍ പാടില്ലെന്നാണ് ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശം. ഹൈക്കോടതിയിലെയും കീഴ്‌കോടതികളിലേയും ജഡ്ജിമാര്‍ക്കാണ് ഈ നിര്‍ദേശം. ജോലി ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരില്‍ നിന്നും ജുഡീഷ്യല്‍ ജോലികള്‍ എടുത്തുനീക്കണം. പ്രവൃത്തിദിനങ്ങളില്‍ ജഡ്ജിമാര്‍ ലീവ് ട്രാവല്‍ കണ്‍സെഷന്‍ (എല്‍ടിസി) എടുക്കുന്നതും വിലക്കിയിട്ടുണ്ട്.

ഈ മാസം മൂന്നിന് ചീഫ് ജസ്റ്റീസായി ചുമതലയേറ്റയുടന്‍ നീതിന്യായ രംഗത്തെ അനാവശ്യമായ പ്രവണതകള്‍ ഇല്ലാതാക്കുമെന്ന സൂചന രഞ്ജന്‍ ഗോഗോയ് നല്‍കിയിരുന്നു. സുപ്രീം കോടതിയിലും ഹൈക്കോടതികളിലും വിചാരണ കോടതികളുമായി മൂന്നു കോടിയോളം കേസുകളാണ് കെട്ടിക്കിക്കുന്നത്. ഇത് കുറയ്ക്കുന്നതിനുള്ള നിര്‍ദേശമാണ് ചുമതലയേറ്റയുടന്‍ കൊളീജിയം അംഗങ്ങളുമായും ഹൈക്കോടതി ജഡ്ജിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയില്‍ ചീഫ് ജസ്റ്റസ് നല്‍കിയത്.

സുപ്രീം കോടതിയില്‍ മാത്രം 55,000 കേസുകള്‍ കെട്ടിക്കിടപ്പുണ്ട്. 24 ഹൈക്കോടതികളിലായി 32.4 ലക്ഷം കേസുകളും കീഴ്‌കോടതികളിലായി 2.77 കോടി കേസുകളുമാണ് പരിഗണന കാത്തുകിടക്കുന്നത്. സെമിനാറുകളും ഔദ്യോഗിക ചടങ്ങുകളിലും പങ്കെടുക്കുന്നതിനായി കേസുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുന്ന പ്രവണതയേയും ചഫ് ജസ്റ്റീസ് വിമര്‍ശിക്കുന്നു. പ്രവൃത്തിദിനങ്ങളിലെ ട്രാവല്‍ കണ്‍സെഷന്‍ ലീവ് എടുക്കുന്നത് നിരുത്സപ്പെടുത്തുന്ന നടപടി മുന്‍പ് ജസ്റ്റീസ് പി.സദാശിവവും സ്വകീരിച്ചിരുന്നു. പ്രവൃത്തി ദിനങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുത്ത് വിദേശയാത്ര പോകുന്നതിനെ ജസ്റ്റീസ് സദാശിവം കര്‍ശനമായി നിയന്ത്രിച്ചിരുന്നു.



from mangalam.com https://ift.tt/2Caa5VL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages