പുള്ളിത്തിമിംഗലമിറങ്ങി; അബുദാബിയില്‍ ബീച്ചുകള്‍ അടച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

പുള്ളിത്തിമിംഗലമിറങ്ങി; അബുദാബിയില്‍ ബീച്ചുകള്‍ അടച്ചു

അബുദാബി : ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയവരെ ഞെട്ടിച്ച് ഒരു അപ്രതീക്ഷിത ഭീമന്‍ അതിഥി എത്തി. ഒരു പുള്ളിത്തിമിംഗലം. തിമിംഗല ഭീമിനെ കണ്ടതോടെ എല്ലാവരും ഭയപ്പെട്ട് കരയിലേയ്ക്ക് ഓടിക്കയറി. ചിലര്‍ ചിത്രങ്ങള്‍ പകര്‍ത്തി.

കോര്‍ണിഷിലെ അല്‍ ബഹര്‍ ബീച്ചിലാണ് ഭീമന്‍ പുള്ളിത്തിമിംഗലം എത്തിയത്. സംഭവം അറിഞ്ഞ് എത്തിയ തീരദേശ സേന സന്ദര്‍ശകരെ സുരക്ഷിത സ്ഥലങ്ങളിലേയ്ക്ക് മാറ്റി. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ബീച്ച് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.

വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന തിമിംഗലത്തെയാണ് ബീച്ചില്‍ കണ്ടതെന്ന് അബുദാബി പരിസ്ഥിതി ഏജന്‍സി അറിയിച്ചു. ജനങ്ങളെ ഇവ ഉപദ്രവിക്കാറില്ലെങ്കിലും മുന്‍കരുതല്‍ നടപടിയായാണ് ബീച്ചിലേയ്ക്കുള്ള പ്രവേശനത്തിന് താത്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2CEFkJx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages