ന്യുഡല്‍ഹി : സൈബര്‍ ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ അടുത്ത 48 മണിക്കുറില്‍ ആഗോള തലത്തില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപെടാന്‍ സാധ്യത.നവീകരിക്കുന്നതിന്റെ ഭാഗമായി പ്രധാന ഡൊമൈന്‍ സെര്‍വറുകള്‍ എല്ലാം പ്രവര്‍ത്തനരഹിതമാകുന്നതിന്റെ ഭാഗമായി ഏതാനും മണിക്കൂറുകള്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് തടസ്സംവരുമെന്ന് ഇന്‍ര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡഡ് സെയിംസ് ആന്‍ഡ് നമ്പേഴ്‌സിനെ ഉദ്ധരിച്ച് റഷ്യന്‍ ന്യൂസ് ഒര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടുചെയ്യുന്നു.
അറ്റകുറ്റപണികള്‍ക്കായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റുന്നതിനാല്‍ ഡോമൈന്‍ പേരുകള്‍ സംരക്ഷിക്കപ്പെടുമെന്നും. പുതിയ ആപ്‌ഡേഷനുകളിലൂടെ സൈബര്‍ ആക്രമണങ്ങളെ ചെറുത്ത് സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ഇന്റര്‍നെറ്റ് സേവനദാതാക്കളും നെറ്റ് വര്‍ക്ക് ഓപ്പറേറ്റര്‍മാരും കീ മാറ്റാതിരുന്നാല്‍ അവരുടെ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സൗകര്യത്തില്‍ തടസ്സം വരാന്‍ സാധ്യതയുണ്ട്. ഉചിതമായ സുരക്ഷാനടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ തടസ്സം ഒഴിവാക്കാന്‍ കഴിയുമെന്ന് കമ്യുണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റിയുടെ പ്രസ്ഥാവനയില്‍ പറയുന്നു. ഓണ്‍ലൈന്‍ ഇടപാടുകളും വെബ് പേജുകളും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. പഴയ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ അഡ്രസ് ഉപയോഗിക്കുന്നവര്‍ക്ക് ഗ്ലോബല്‍ നെറ്റ വര്‍ക്ക് ലഭിക്കുന്നതിനും തടസ്സം നേരിടും
from mangalam.com https://ift.tt/2Ca9YJP
via IFTTT
No comments:
Post a Comment