ന്യൂഡല്‍ഹി: ബോളീവുഡില്‍ വിവാദമായിരിക്കുന്ന മീടൂ വെളിപ്പെടുത്തലിനെ വിമര്‍ശിച്ച് സംവിധായകന്‍ സുഭാഷ് ഗായ്. മീ ടൂ ഇപ്പോള്‍ ഫാഷനായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് വെളിപ്പെടുത്തലിനെ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന്‍ രംഗത്തെത്തിയത്. ഈ നീക്കത്തില്‍ തനിക്ക് അതിയായി ദുഖമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
ആര്‍ക്കെതിരെയും സംഭവിക്കാത്ത കാര്യങ്ങളാണ് പറയുന്നത്. സ്ത്രീകളെ ഏറെ ബഹുമാനിക്കുന്നയാളാണ് താനെന്ന കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും സുഭാഷ് പ്രതികരിച്ചു. ആരോപണങ്ങള്‍ സുഭാഷ് നിഷേധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് സുഭാഷിനെതിരെ വെളിപ്പെടുത്തലുണ്ടായത്. സിനിമാ മേഖലയില്‍ ഉന്നതനിലയിലെത്തിക്കാം എന്ന് വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചുവെന്നാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍. ഹോട്ടല്‍ മുറിയില്‍ വെച്ച് പാനീയത്തില്‍ മയക്കാനുള്ള മരുന്ന് ചേര്‍ത്ത് നല്‍കിയതിന് ശേഷം പീഡിപ്പിക്കുകയായിരുന്നു. ഇത് കൂടാതെ അര്‍ധരാത്രികളില്‍ സിനിമാ ചര്‍ച്ചകള്‍ക്കായി ഫ്‌ലാറ്റിലേക്ക് വിളിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു.
from mangalam.com https://ift.tt/2CJ3ItI
via IFTTT
No comments:
Post a Comment