മുംബൈ : വിനൂ മങ്കാദ് ട്രോഫിയിൽ അഞ്ച് വിക്കറ്റ് പ്രകടനവുമായി അർജുൻ തെണ്ടുൽക്കർ. എലൈറ്റ് ഗ്രൂപ്പ് റൗണ്ട് റ്റുവിൽ മുംബൈയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലായിരുന്നു ജൂനിയർ തെണ്ടുൽക്കറുടെ പ്രകടനം. അർജുന്റെ മികവിൽ ഗുജറാത്തിനെ 142 റൺസിന് പുറത്താക്കിയ മുംബൈ ഒമ്പത് വിക്കറ്റ് വിജയമാഘോഷിച്ചു. വർദ്ധ്മാൻ ദത്തേശ് ഷാ (0), പ്രിയേഷ് (1), എൽ.എം കൊച്ചെർ (8), ജയമീത് പട്ടേൽ (26), ധ്രുവംഗ് പട്ടേൽ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇടങ്കയ്യൻ പേസർ വീഴ്ത്തിയത്. 8.2 ഓവറിൽ ഒരു മെയ്ഡൻ ഓവറടക്കം 30 റൺസ് മാത്രം വിട്ടുകൊടുത്തായിരുന്നു അർജുന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഇതോടെ 49.2 ഓവറിൽ 142 റൺസിന് ഗുജറാത്ത് ക്രീസ് വിട്ടു. 143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണർമാരായ സുവേൻ പർക്കാറും ദിവ്യാൻഷും സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. പർക്കാർ പുറത്താകതെ 67 റൺസടിച്ചപ്പോൾ 45 റൺസായിരുന്നു ദിവ്യാൻഷിന്റെ സമ്പാദ്യം. 32-ാം ഓവറിൽ ദിവ്യാൻഷിനെ പുറത്താക്കി പ്രജാപതി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് പ്രഗ്നേഷിനെ (27) കൂട്ടുപിടിച്ച് പാർക്കർ മുംബൈയെ വിജയതീരത്തെത്തിച്ചു. 12 ഓവർ ബാക്കിനിൽക്കെയാണ് മുംബൈയുടെ വിജയം. ഇനി ബംഗാളുമായാണ് മുംബൈയുടെ മത്സരം. അതിനുശേഷം ചൊവ്വാഴ്ച്ച മധ്യപ്രദേശിനെ നേരിടും. ഈ സെപ്റ്റംബറിൽഇന്ത്യയുടെ അണ്ടർ-19 ടീമിൽ അർജുൻഇടം നേടിയിരുന്നു. ശ്രീലങ്കയ്ക്കെതിരായ യൂത്ത് ടെസ്റ്റ് പരമ്പരയിലായിരുന്നു ഇത്. ആദ്യ ഓവറിൽ തേെന്ന വിക്കറ്റ് നേടി ജൂനിയർ തെണ്ടുൽക്കർ വരവറിയിക്കുകയും ചെയ്തു. Content Highlights: Arjun Tendulkar rips Gujarat apart as Mumbai win in Vinoo Mankad Trophy
from mathrubhumi.latestnews.rssfeed https://ift.tt/2OJpdQH
via
IFTTT
No comments:
Post a Comment