അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാന്‍ ഉദ്ദേശമുണ്ടോ...?; ഇതിനൊക്കെ ഉത്തരം ഒന്നു മാത്രം, മരണം വരെ എന്റെ പേര് ‘സന്നിധാനന്ദന്‍’ എന്ന് തന്നെയായിരിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാന്‍ ഉദ്ദേശമുണ്ടോ...?; ഇതിനൊക്കെ ഉത്തരം ഒന്നു മാത്രം, മരണം വരെ എന്റെ പേര് ‘സന്നിധാനന്ദന്‍’ എന്ന് തന്നെയായിരിക്കും

റിയാലിറ്റി ഷോയിലൂടെ എത്തി പേരുകൊണ്ടു തന്നെ ശ്രദ്ധേനായ ഗായകനാണ് സന്നിധാനന്ദന്‍. ശബരിമല സ്ത്രീപ്രവേശന വിഷയം സംബന്ധിച്ച സുീ്രംകോടതി വിധിയും മറ്റ് വാദപ്രതിവാദങ്ങളും ഉയരുന്നതിനിടെ സന്നിധാനന്ദന്റെ പ്രതികരണം ശ്രദ്ധേയമായിരിക്കുകയാണ്.

സന്നിധാനന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്

അയ്യപ്പന്റെ വെലപോയില്ലെ.? സന്നിധാനന്ദനെന്ന പേര് നാണക്കേടായില്ലേ ? മാറ്റാന്‍ ഉദ്ദേശമുണ്ടോ ? എന്നൊക്കെ എന്റെ ഭാര്യയോട് ഫോണ്‍ ചെയ്ത് ചോദിച്ച മണ്ടന്‍ കോളേജധ്യാപകനോട്,താങ്കളുടെ പിതാവിനല്ല ഞാന്‍ ജനിച്ചത്.

തയ്യൂര് ഗ്രാമത്തില്‍ 50 തിലേറെ തവണ മലചവിട്ടിയ നാരായണന്റേയും ഭാര്യതങ്കമണിയുടെയും മകനായാണ്, പോരായെങ്കില്‍ നാരായണന്‍നായര്‍ ഗുരുസ്വാമിയുടെ അനുഗ്രഹത്തോടെ 51 വര്‍ഷത്തെ ദേശവിളക്കിന്റെ പാരമ്പര്യമുള്ള തയ്യൂര്‍ ദേശക്കാരന്‍ കൂടിയാണ് ഞാന്‍.
വീട്ടിലെ പുരുഷനെ ഫോണ്‍ ചെയ്യാതെ ഭാര്യയെ വിളിച്ച് സന്നിധാനന്ദന് അല്‍പ്പം ചരിത്രം പഠിപ്പിച്ചുകൊടുക്കു എന്ന് പറഞ്ഞ പ്ലസ് ടു അധ്യാപകനായ കഴുതേ....,

സ്‌കൂളില്‍ പഠിക്കുമ്പോ അത്യാവശ്യം ഹാരപ്പയും മോഹന്‍ജൊദാരൊയുമൊക്കെ ഞാനും പഠിച്ചിട്ടുണ്ട് പോരാത്തേന് കേരളവര്‍മ്മകോളേജിലും. അയ്യപ്പന്‍ ചരിത്രത്തിലില്ലാത്തതിനാല്‍ വിശ്വസിക്കേണ്ട എന്നു പറയാന്‍ താങ്കളാര്? എന്റെ ഗ്രാമത്തിലെ ലോകരത്തിക്കാവിലമ്മ ചരിത്രത്തിലില്ല എന്നാലും എന്റെ ലോകരത്തിക്കാവിലമ്മയെ നെഞ്ചോട്‌ചേര്‍ത്ത് വിശ്വസിക്കുന്നു.

ഭാര്യയോട് ഫോണ്‍ ചെയ്ത് ചോദിക്കേണ്ടിയിരുന്നില്ല. ബുദ്ധനും ശാസ്താവും അയ്യപ്പനുമൊക്കെ ഒന്ന് തന്നെയാണെന്നെനിക്കുംഅറിയാം. എങ്കിലും നിര്‍വ്വാണപ്രാപ്തിക്കു പോയ ബുദ്ധന്‍ എന്താണ് യശോധരയെ കൂടെക്കൂട്ടാഞ്ഞത്..? അയ്യപ്പന്‍ പ്രണയിനിയായ പൂങ്കൊടിയെ എന്തേ കൂടെക്കൂട്ടിയില്ല..? ഒടുവില്‍ ശ്രീലങ്കന്‍ യുവറാണിയെ കൂടെക്കൂട്ടാതെ മടങ്ങിയെത്തിയത് എന്തുകൊണ്ട്? ഇവിടെയെല്ലാം എന്തെ സ്ത്രീകള്‍ അയ്യപ്പനില്‍ {ബുദ്ദന്‍ } നിന്നും അകന്നു നിന്നു..? അതൊ അന്ന് സുപ്രീം കോടതി ഇല്ലാതെയാ?

' വിപ്ലവം ജയിക്കും എന്ന വിശ്വാസമാണ് എന്നെ വിപ്ലവം നടത്താന്‍ പ്രാപ്തനാക്കുന്നത് ' [ ചെ : ] വിപ്ലവത്തിനും വിശ്വാസത്തിനും മുഖാമുഖം നില്‍ക്കേണ്ട അവസ്ഥവരുമെന്ന് അദ്ദേഹംപോലും ചിന്തിച്ചിട്ടുണ്ടാകില്ല. അച്ഛനോട് വാശിപിടിച്ചു പട്ടിണികിടന്ന് നേടിയെടുത്ത പാര്‍ക്കും ബീച്ചും പ്രണയവുമൊക്കെ വിപ്ലവമായിരിക്കാം പക്ഷേ അച്ഛന്‍വിചാരിച്ചാല്‍ നേടിത്തരാന്‍ സാധിക്കും എന്നുള്ളവിശ്വാസമാണ് അതിലൊക്കെപ്രധാനം,. അപ്പോഴുംവിശ്വാസത്തിനുതന്നെയല്ലേ പ്രാധാന്യം.?

ഫോണ്‍ ചെയ്യുമ്പോ ആണുങ്ങളെ ആണുങ്ങള്‍ ഫോണ്‍ ചെയ്യുക ,എന്റെ ഭക്തിയെ ഇല്ലായ്മ ചെയ്യാനാണ് താങ്കള്‍ അവരെ ഫോണ്‍ചെയ്തതെങ്കില്‍ തന്റെയും തന്റെ കൂട്ടാളികളുടെയും വിപ്ലവം തുലയാന്‍ ഞാനും ആഗ്രഹിക്കുന്നു ...! സ്വാമിശരണം... മരണം വരെ എന്റെ പേര് സന്നിധാനന്ദന്‍ എന്ന് തന്നെയായിരിക്കും.., നാവു വടിച്ചു ശരിക്ക് വിളിച്ചു പഠിക്കുക 'ശ്രീ ശങ്കര സന്നിധാനന്ദന്‍'

സ്വാമിശരണം



from mangalam.com https://ift.tt/2CCXVWo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages