ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; ബി.ജെ.പി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് കെജ്രിവാള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഡല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ വസതിയിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; ബി.ജെ.പി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് കെജ്രിവാള്‍

ന്യുഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പ്രതിന്ധിയിലാക്കി വീണ്ടും ആദായ നികുതി റെയ്ഡ്. ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ടിന്റെ വസതിയില്‍ അടക്കം 16 ഇടങ്ങളിലാണ് ആദായ നികുതി അധികൃതര്‍ ബുധനാഴ്ച റെയ്ഡ് നടത്തുന്നത്.

എന്നാല്‍ ഇത്തരം നടപടികള്‍ കൊണ്ടെന്നും ആം ആദ്മി സര്‍ക്കാരിനെ വെട്ടിലാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി. ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാര്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ നാള്‍ മുതല്‍ ഇത്തരം റെയ്ഡുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമാണിത്. ഇതിനകം രണ്ടു മന്ത്രിമാര്‍ റെയ്ഡിനെ നേരിട്ടു. അടുത്ത റെയ്ഡിനു മുന്‍പ് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഉപദ്രവിച്ചതിന് ജനങ്ങളോട് അവര്‍ മാപ്പുപറയേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു.

ബ്രിസ്‌ക് ഇന്‍ഫ്രാട്രക്ചര്‍ ആന്റ് ഡെവലപ്പോഴ്‌സ് ലിമിറ്റഡ്, കോര്‍പറേറ്റ് ഇന്റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ഡിഫന്‍സ് കോളജി, വസന്ത് കുഞ്ച് എന്നിവിടങ്ങളിലെ വീടുകളിലും പശ്ചിം വിഹാര്‍, നജാഫ്ഘട്ട്, ലക്ഷ്മി നഗര്‍, ഗുരുഗ്രാമിലെ പാം വിഹാര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലും വീടുകളിലും എല്ലാം റെയ്ഡ് നടക്കുന്നുണ്ട്. ഗെലോട്ടിന്റെ കുടുംബാംഗങ്ങള്‍ നടത്തുന്ന രണ്ട് സ്ഥാപനങ്ങളുടെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്ന് സൂചനയുണ്ട്.



from mangalam.com https://ift.tt/2NyPMU0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages