ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ഉത്തര കൊറിയയിലേക്ക് ക്ഷണിച്ച് കിം ജോംഗ് ഉന്‍. ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജായ് ഇന്‍ വരുന്ന വാരം യൂറോപ്യന്‍ യാത്രക്കിടെ വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്നും അപ്പോള്‍ ക്ഷണിക്കും. പ്യൊങ്യോങ്ങ്് സന്ദര്‍ശിക്കണമെന്നാണ് ഉന്നിന്റെ ക്ഷണം.

ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ്ങ് ഉന്നിന്റെ അച്ഛന്‍ കിം ജോങ് ഇല്ലിന്റെ ക്ഷണത്തില്‍ 2000ത്തില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു. മതസ്വാതന്ത്ര്യത്തിന് കടുത്ത നിയന്ത്രണങ്ങളുള്ള ഉത്തരകൊറിയ ഇതുവരെ മറ്റൊരു മാര്‍പാപ്പമാരും സന്ദര്‍ശിച്ചിട്ടില്ല.

എന്നാല്‍, പ്യോങ്യാങ് സന്ദര്‍ശിക്കാന്‍ മാര്‍പാപ്പ തയ്യാറായാല്‍ അദ്ദേഹത്തെ ഏറ്റവും മികച്ചരീതിയില്‍ സ്വീകരിക്കുമെന്ന് മുന്‍ ജേ ഇന്നിന്റെ വക്താവ് കിം യി കിയോം വ്യക്തമാക്കി.

ഉത്തരകൊറിയയിലെ കത്തോലിക്കാ പുരോഹിതരെ ഭരണകൂടം അംഗീകരിച്ചാല്‍ മാത്രമേ മാര്‍പാപ്പ പ്യോങ്യാങ്ങിലെത്തൂ എന്ന്് വത്തിക്കാന്‍ നിലപാട് എടുത്തതിനാല്‍ ആ സന്ദര്‍ശനം നടന്നില്ല.



from mangalam.com https://ift.tt/2C7fHjJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages