ഷൊർണൂർ: ജോലിക്കിടെ റെയിൽവേ ജീവനക്കാരൻ ഷൊർണൂരിൽ ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ കീമാനായ ഷൊർണൂർ മുണ്ടായ സ്വദേശി ഗോപാലൻ ആണ് മരിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന് സമീപം ഷൊർണൂർ- തൃശൂർ പാതയിലാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് കുടുങ്ങിപ്പോയ ഇദ്ദേഹത്തെ 80 മീറ്ററോളം വലിച്ചുകൊണ്ട് മുന്നോട്ടുപോയാണ് ട്രെയിൻ നിന്നത്. ഉയരത്തിൽ പുല്ല്വളർന്നു നിൽക്കുന്ന സ്ഥലമായതിനാൽ ട്രെയിൻ വരുന്നത് മനസിലാക്കാൻ സാധിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. അപകടം എങ്ങനെയുണ്ടായി എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/2ACBFtu
via
IFTTT
No comments:
Post a Comment