ന്യുഡല്‍ഹി: ഉത്സവകാലത്ത് പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണത്തില്‍ ഇളവ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കാണ് ഇളവ് ബാധകം. നിലവിലുള്ള സ്‌റ്റോക്ക് ഉപയോഗിച്ചു തീര്‍ക്കാമെന്നും രാവിലെ നാലിനും അഞ്ചു മണിക്കും ഇടയ്ക്കും രാത്രി ഒമ്പതിനും പത്തിനും ഇടയ്ക്കും പടക്കം പൊട്ടിക്കാനും അനുമതി നല്‍കി. തമിഴ്‌നാട്, പുതുച്ചേരി മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവര്‍ക്കാണ് അനുമതി.
എന്നാല്‍ ഡല്‍ഹി-എന്‍സിആര്‍ റീജിയണില്‍ കടുത്ത നിയന്ത്രണം തുടരും. പരിസ്ഥിതിക്ക് അനുകൂലമായ പടക്കങ്ങള്‍ ഒഴികെ ഒന്നും വില്‍ക്കാന്‍ പാടില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റീസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ചിന്റെതാണ് ഉത്തരവ്.
from mangalam.com https://ift.tt/2PwqxqB
via IFTTT
No comments:
Post a Comment