സ്ത്രീകള്‍ ധാര്‍മ്മീക മൂല്യങ്ങള്‍ മാറ്റിവച്ച് ജയിക്കാനുള്ള കുറുക്കു വഴികള്‍ തേടുന്നു; ‘മീടു’ കാംപെയിനില്‍ പ്രതികരണവുമായി ബിജെപി വനിതാ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

സ്ത്രീകള്‍ ധാര്‍മ്മീക മൂല്യങ്ങള്‍ മാറ്റിവച്ച് ജയിക്കാനുള്ള കുറുക്കു വഴികള്‍ തേടുന്നു; ‘മീടു’ കാംപെയിനില്‍ പ്രതികരണവുമായി ബിജെപി വനിതാ നേതാവ്

ഭോപ്പാല്‍: രാജ്യത്തെ പിടിച്ചു കുലുക്കിയ മീടൂ കാംപെയിനെതിരെ മധ്യപ്രദേശിലെ ബിജെപി വൈസ് പ്രസിഡന്റ് ഉഷാ ഥാക്കുര്‍ രംഗത്ത്. ധാര്‍മ്മീക മൂല്യങ്ങള്‍ മാറ്റിവച്ച് ജയിക്കാനുള്ള കുറുക്കു വഴികള്‍ തേടുകയാണെന്ന് മീ ടൂവെന്നാണ് ഥാക്കൂര്‍ തിങ്കളാഴ്ച പറഞ്ഞത്.

ഇന്‍ഡോറില്‍ നിന്നും നിയമസഭയിലെത്തിയ ഥാക്കൂര്‍ പ്രസ്ഥാവന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. മീടൂ കാംപയിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍. ഇത്തരത്തിലുള്ള വിജയങ്ങള്‍ തീര്‍ത്തും അര്‍ത്ഥശൂന്യവും നിലനില്‍ക്കാത്തതുമാണ്.പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ നിങ്ങളാരും ഇത്തരത്തില്‍ കുറുക്കുവഴി തിരഞ്ഞെടുക്കരുതെന്നും അവര്‍ ഉപദേശിച്ചു.

കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ കഴിഞ്ഞ ദിവസം 'മീ ടൂ' കാംപയ്നിംഗില്‍ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 'മീടൂ' ആരോപണങ്ങളെ തള്ളിപ്പറഞ്ഞ് ഒരു ബിജെപി വനിതാ നേതാവ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. ഒന്‍പതിലധികം മാധ്യമപ്രവര്‍ത്തകരാണ് അക്ബറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

വിദേശ പര്യടനത്തിന് ശേഷം തിരികെ എത്തിയ അക്ബര്‍ രാജിവയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങുകയാണെന്നും സഹമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.



from mangalam.com https://ift.tt/2CKWKnV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages