ദേശീയഗാനം മോശമായി ആലപിച്ചു; ചൈനയില്‍ യുവതിക്ക് തടവ് ശിക്ഷ(വീഡിയോ) - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ദേശീയഗാനം മോശമായി ആലപിച്ചു; ചൈനയില്‍ യുവതിക്ക് തടവ് ശിക്ഷ(വീഡിയോ)

ദേശീയഗാനം മോശമായി ആലപിച്ച യുവതിക്ക് ചൈനയില്‍ ജയില്‍ ശിക്ഷയ ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക് അഞ്ചുദിവസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ദേശീയഗാനത്തെ അപമാനിച്ചെന്നാണ് കേസെടുത്തിരിക്കുന്നത്. ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി.

തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരെ കേസെടുത്തത്. ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നുവെന്നാണ് അധികൃതരുടെ വാദം.

താന്‍ ചെയ്ത തെറ്റെന്താണെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി പിന്നീട് ക്ഷമാപണം നടത്തുകയായിരുന്നു. ഷീ ചിന്‍പിങ് പ്രസിഡന്റായതിനുശേഷമാണ് ദേശീയഗാനത്തെ അനാദരിക്കുന്നവര്‍ക്കുള്ള ശിക്ഷ കര്‍ശനമാക്കി നിയമം പരിഷ്‌കരിച്ചത്.



from mangalam.com https://ift.tt/2CiS9IA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages