നിലയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുന്നു; സ്ത്രീകളെ ബസില്‍ നിന്ന് വലിച്ചിറക്കി; വനിതാ മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

നിലയ്ക്കലില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുന്നു; സ്ത്രീകളെ ബസില്‍ നിന്ന് വലിച്ചിറക്കി; വനിതാ മാധ്യമപ്രവര്‍ത്തകരെയും തടഞ്ഞു

പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനം വിവാദത്തിലായിരിക്കേ പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് നിലയ്ക്കലില്‍ തടയുന്നു. സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകളടക്കമുള്ള പ്രക്ഷോഭകരാണ് ഇവരെ തടഞ്ഞത്. ബസില്‍ യാത്ര ചെയ്ത സ്ത്രീകളെ സമരക്കാര്‍ പിടിച്ചിറക്കി. ബസില്‍ വനിതാ മാധ്യമപ്രവര്‍ത്തകരും കോട്ടയത്തുനിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ത്ഥികളുമുണ്ടായിരുന്നു.

നട തുറക്കുന്നതിന് മുന്‍പ് പമ്പയിലെ സ്ഥിതി കാണുന്നതിന് മാത്രമാണ് തങ്ങള്‍ പോകുന്നതെന്നും ശബരിമലയില്‍ പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും അറിയിച്ചുവെങ്കിലും സമരക്കാര്‍ ചെവിക്കൊണ്ടില്ല. പോലീസ് നോക്കിനില്‍ക്കേയാണ് ഇവരെ ബസില്‍ കയറി പിടിച്ചിറക്കിയത്.

സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ ശബരിമലയില്‍ പോകാമെന്ന സുപ്രീം കോടതിയുടെ വിധി വന്നശേഷമാണ് പ്രക്ഷോഭം ശക്തമായത്. പമ്പ വരെ പോകുന്നതിന് സ്ത്രീകള്‍ക്ക് മുന്‍പും വിലക്ക് ഇല്ലായിരിക്കേയാണ് വിശ്വാസികളുടെ പേരില്‍ സമരം നടത്തുന്നവര്‍ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ തടയുന്നത്. പമ്പയിലേക്ക് പോകുന്ന വാഹനങ്ങള്‍ എല്ലാം സമരക്കാര്‍ നിരീക്ഷിച്ച ശേഷമാണ് കടത്തിവിടുന്നത്.



from mangalam.com https://ift.tt/2CMAjia
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages