അര്‍ച്ചന പദ്മിനിക്ക് നീതി; ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

അര്‍ച്ചന പദ്മിനിക്ക് നീതി; ഷെറിന്‍ സ്റ്റാന്‍ലിയെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: നടിയും ചലച്ചിത്ര പ്രവര്‍ത്തകയുമായ അര്‍ച്ചന പദ്മിനിയുടെ ആരോപണത്തില്‍ പ്രൊഡക്ഷന്‍ അസ്സിസ്റ്റന്റ് ഷെറിന്‍ സ്റ്റാന്‍ലിയെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. അനിശ്ചിതകാലത്തേക്കാണ് ഷെറിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. ഷെറിനെ ജോലിയില്‍ തിരിച്ചെടുത്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് യൂണിയന്‍ ഭാരവാഹികളെ വിളിച്ചുവരുത്തി വിശദീകരണം തേടിയ ശേഷമാണ് ഫെഫ്കയുടെ നടപടി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 16നാണ് ലൈംഗിക അതിക്രമാരോപണവുമായി ഫെഫ്കയെ സമീപിച്ചത്. എന്നാല്‍ ഈ പരാതിയില്‍ നടപടി ഉണ്ടായില്ലെന്ന് കഴിഞ്ഞ ദിവസം എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അര്‍ച്ചനാ പദ്മിനി വെളിപ്പെടുത്തിയിരുന്നു.

ഡബ്ല്യു സി സി നടത്തിയ പത്രസമ്മേളനത്തിലാണ് അര്‍ച്ചനാ പദ്മിനി താന്‍ നേരിട്ട വിഷയത്തെയും അതില്‍ ഫെഫ്ക എന്ന സിനിമാ സംഘടന സ്വീകരിച്ച നിഷേധാത്മക നിലപാടിനെയും വിമര്‍ശിച്ചത്. അര്‍ച്ചനയോട് മോശമായി പെരുമാറിയ ഷെറിന്‍ സ്റ്റാന്‍ലി ഇപ്പോഴും സിനിമ മേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നായിരുന്നു അര്‍ച്ചനയുടെ ആരോപണം.

അര്‍ച്ചന പദ്മിനിയുടെ ആരോപണത്തെ തുടര്‍ന്ന് ഫെഫ്കയുടെ പ്രസിഡന്റായ ബി ഉണ്ണികൃഷ്ണന്‍ അര്‍ച്ചന പദ്മിനിക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ നിയമനടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനത്തില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പിന്മാറി.

നേരത്തെ ആറ് മസത്തേക്കും അതിന് ശേഷം അനിശ്ചിതകാലത്തേക്കും ഫെഫ്ക ഷെറിന്‍ സ്റ്റാന്‍ലിയെ സസ്!പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ സംഘടനയുടെ അറിവോടെയല്ലാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ ഷെറിനെ തിരിച്ച് ജോലിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



from mangalam.com https://ift.tt/2CmXYVk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages