ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

ഗോവ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്

പനജി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഗോവയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയില്‍. പാര്‍ട്ടിയിലെ രണ്ട് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് സൂചന. ദയാനന്ദ് സൊപ്‌തെ, സുഭാഷ് ഷിരോകര്‍ എന്നിവരാണ് കോണ്‍ഗ്രസിന്റെ കൂട്ടില്‍ നിന്ന് പറന്നത്. ഇവര്‍ ഇന്നലെ രാത്രി ഡല്‍ഹിയിലേക്ക് വിമാനം കയറിയിട്ടുണ്ട്.

ഇവര്‍ ഇന്ന് ഡല്‍ഹിയില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഒരു മുതിര്‍ന്ന ബി.ജെ.പി നേതാവും വ്യക്തമാക്കി. ഇരുവരും ഇന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുമെന്നും സൂചനയുണ്ട്. ഇവര്‍ പുറപ്പെടുന്നതിന്‌തൊട്ടുമുന്‍പ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കറെ മണ്‍ഡ്രീം മണ്ഡലത്തില്‍ പരാജയപ്പെടുത്തി ആളാണ് ദയാനന്ദ് സൊപ്‌തെ. ഷിരോദ മണ്ഡലത്തില്‍ നിന്നുള്ള പ്രതിനിധിയാണ് ഷിരോകര്‍.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് പോയതോടെ പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കമുയരുന്നതായി സൂചനയുണ്ടായിരുന്നു. ഇതിനിടെ, സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ തങ്ങള്‍ക്ക് സര്‍ക്കാര്‍ രുപീകരിക്കാന്‍ അവകാശമുണ്ടെന്നും അതിനായി തങ്ങളെ ക്ഷണിക്കാന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയോട് നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസിലെ രണ്ടംഗങ്ങളുടെ കൂറുമാറ്റം. നിലവില്‍ കോണ്‍ഗ്രസിന് 16ഉം ബി.ജെ.പി 14 ഉം അംഗങ്ങളാണ് നിയമസഭയിലുള്ളത്്



from mangalam.com https://ift.tt/2CKJGiD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages