തിരുവനന്തപുരം: ശബരിമല വിഷയത്തിലും ബ്രൂവറി വിഷയത്തിലും മുഖം നഷ്ട്പ്പെട്ട കേരള സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് സോളാർ കേസെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോളാറിന്റെ നിറവും മണവും പോയിട്ട് നാളുകൾ കുറേയായെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പഴയ കേസുകൾ പൊടിതട്ടിയെടുക്കുന്ന രീതി സി.പി.എമ്മിന് ഉള്ളതാണ്. ഇതിലൂടെ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാമെന്നാണ് സി.പി.എം കരുതുന്നതെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. അത് നടക്കാൻ പോകുന്നില്ല. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല വ്യക്തമാക്കി.
from mathrubhumi.latestnews.rssfeed https://ift.tt/2CVKNfg
via
IFTTT
No comments:
Post a Comment