മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സിയും എല്‍ ക്ലാസിക്കോയിൽ കളിക്കില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

മൂന്നാഴ്ച്ച പുറത്തിരിക്കണം; മെസ്സിയും എല്‍ ക്ലാസിക്കോയിൽ കളിക്കില്ല

മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിലേക്ക് മാറിയതോടെ എൽ ക്ലാസിക്കോയുടെ പൊലിമപാതി നഷ്ടപ്പെട്ടതു പോലെയായിരുന്നു. ആരാധകർക്ക് വീണ്ടും നിരാശ സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ലാ ലിഗയിൽ സെവിയ്യക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ലയണൽ മെസ്സിയും എൽ ക്ലാസികോയ്ക്കുണ്ടാകില്ല. മത്സരത്തിന്റെ 17-ാം മിനിറ്റിലാണ് മെസ്സിക്ക് പരിക്കേറ്റത്. സെവിയ്യ താരം ഫ്രാങ്കോ വാസ്ക്വെസുമായുള്ള മൽപിടുത്തത്തിനിടെ കൈമുട്ട് കുത്തി മെസ്സി ഗ്രൗണ്ടിൽ വീഴുകയായിരുന്നു. വലതു കൈയ്ക്ക് പൊട്ടേലറ്റ മെസ്സിക്ക് മൂന്നാഴ്ച്ചത്തെ വിശ്രമമാണ് ഡോക്ടർമാർ അനുവദിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരായ മത്സരവും ലാ ലിഗയിൽ റയോ വല്ലക്കാനോയും റയൽ ബെറ്റിസുമായുള്ള മത്സരവും മെസ്സിക്ക് നഷ്ടപ്പെടും. ഒപ്പം റയലിനെതിരായ എൽ ക്ലാസിക്കോയിലും പുറത്തിരിക്കേണ്ടി വരും. സെവിയ്യക്കെതിരായ മത്സരത്തിൽ ഒരു ഗോൾ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മികച്ച ഫോമിൽ കളിക്കുന്നതിനിടെയാണ് മെസിക്ക് പരിക്കേറ്റത്. മെസ്സിക്ക് പകരം ബാഴ്സലോണ ഒസ്മാനെ ഡെംബാലയെ കളിപ്പിക്കിനാണ് സാധ്യത. പക്ഷേ മെസ്സിയുടെ അഭാവം എത്രത്തോളം ടീമിനെ ബാധിക്കുമെന്ന് കണ്ടറിയണം. Lionel Messi taken off after painful arm injury against Sevilla: https://t.co/aC0CSDv5nV pic.twitter.com/YAf5E4axUY — Deadspin (@Deadspin) October 20, 2018 Content Highlights: Lionel Messi to miss El Clasico and Champions League ties after arm injury


from mathrubhumi.latestnews.rssfeed https://ift.tt/2EvEBfA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages