അമൃത്സർ: ദസറ ആഘോഷത്തിനിടെ റെയിൽവെ ട്രാക്കിൽ നിന്നവരുടെ ഇടയിലേക്ക് ട്രെയിൻ ഇടിച്ചു കയറി മരിച്ചവരുടെയും പരിക്കേറ്റവരുടെയും പക്കലുണ്ടായിരുന്ന പണവും മറ്റ്വസ്തുക്കളും നഷ്ടപ്പെട്ടതായി ബന്ധുക്കളുടെ പരാതി. മരിച്ച ആളുകളുടെ ശരീരം വിട്ടു കിട്ടിയെങ്കിലും അവരുടെ മൊബൈൽ ഫോണുകൾ. ആഭരണങ്ങൾ, പഴ്സ് തുടങ്ങിയവ നഷ്ടമായതായാണ് പരാതി. പഞ്ചാബിലെ അമൃത്സറിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് നടുക്കിയ അപകടം നടന്നത്. അപകടത്തിൽ 61 പേർ മരിക്കുകയും 143 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരിച്ച പതിനേഴുകാരൻ വാസുവിന്റെ 20000 രൂപ വിലയുള്ള മൊബൈൽ ഫോണും സ്വർണമാലയും പഴ്സും കാണാതായതായി അമ്മ ജ്യോതി കുമാരി പറഞ്ഞു. അപകടത്തിനിരയായ പത്തൊമ്പതുകാരൻ തരുൺ മഖന്റെ ഫോൺ നഷ്ടപ്പെട്ടതായി അച്ഛൻ കമൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ പെട്ട ദീപക് പറഞ്ഞത് അപകടത്തിൽ പെട്ട് അനങ്ങാനാവാതെ കിടക്കുന്നതിനിടെ ആരോ ഇയാളുടെ ഫോൺ തട്ടിയെടുത്തുവെന്നാണ്. ഇയാളുടെ മകൾ അപകടത്തിൽ മരിക്കുകയും മകന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരമായ അപകടം നടന്നതിനു ശേഷം നിരവധിയാളുകൾ വീഡിയോ എടുക്കുന്നതിന്റെയും സെൽഫി എടുക്കുന്നതിന്റെയും തിരക്കിലായിരുന്നുവെന്നും ഇയാൾ കൂട്ടിച്ചേർത്തു. അപകടത്തിന്റെ വീഡിയോകളും അപകടസ്ഥലത്തു നിന്നുള്ള സെൽഫികളും സമൂഹമാധ്യമങ്ങളിലും മറ്റും ഷെയർ ചെയ്തവരെ വിമർശിച്ച് പ്രമുഖ നേതാക്കൾ രംഗത്തെത്തി. ആളുകൾക്കിടയിലേക്ക് ട്രെയിൻ പാഞ്ഞുകയറിയിട്ടും ശാന്തരായി എങ്ങനെയാണ് ഫോട്ടോകളും വീഡിയോയും പകർത്താൻ കഴിയുക എന്ന് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു. ആ അവസരത്തിൽ ഫോട്ടോകളും വീഡിയോയും പകർത്താൻ ആളുകൾക്ക് കഴിഞ്ഞുവെന്നത് അവിശ്വസനീയമാണെന്നാണ് ആം ആദ്മി പാർട്ടി നേതാവ് പ്രീതി ശർമ മേനോൻ ട്വീറ്റ് ചെയ്തത്.
from mathrubhumi.latestnews.rssfeed https://ift.tt/2R4AbxI
via
IFTTT
No comments:
Post a Comment