ആചാരം സ്ത്രീകളുടെ ഗുണത്തിന്;ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യൻ സ്വാമി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ആചാരം സ്ത്രീകളുടെ ഗുണത്തിന്;ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് സുബ്രഹ്മണ്യൻ സ്വാമി

ന്യൂഡൽഹി: ശബരിമല വിഷയത്തിൽ മലക്കം മറിഞ്ഞു ബിജെപി നേതാവ് സുബ്രമണ്യ സ്വാമി. സുപ്രീം കോടതിക്ക് വിശ്വാസികളുടെ വികാരം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.രാജ്യത്തെ ഹിന്ദുക്കൾ ഭിന്നിക്കപ്പെട്ട സാഹചര്യത്തിൽ വിഷയത്തിൽ രമ്യമായ പരിഹാരം കണ്ടെത്തണം. സ്ത്രീപ്രവേശനം അനുവദിച്ച വിധി കോടതി വീണ്ടും പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുബ്രഹ്മണ്യ സ്വാമി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചുള്ള വിധിയെ സ്വാഗതം ചെയ്ത സുബ്രഹ്മണ്യ സ്വാമി വിധി നടപ്പിലാക്കാൻ കേന്ദ്ര സേനയെ വിളിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.എന്നാൽ വിധിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ശക്തമായതോടെയാണ് മുൻനിലപാടിൽ നിന്നും സ്വാമി മലക്കം മറിഞ്ഞത്. സ്ത്രീകളുടെ ജൈവ ഘടന പരിഗണിച്ചാണ് സ്ത്രീ പ്രവേശനം ആചാരപ്രകാരം വിലക്കിയതെന്ന് സ്വയം ബോധ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു. ഈ ആചാരം സ്ത്രീകളുടെ തന്നെ ഗുണത്തിനായിട്ടുളളതാണ്.വിധി അനുകൂലമാണെങ്കിലും സ്ത്രീകൾ സ്വയം മാറി നിൽക്കുകയാണ് പ്രശ്നത്തിന് പരിഹാരം. നക്സലേറ്റുകളും കമ്മ്യുണിസ്റ്റുകളും സ്ത്രീകളാണ് ശബരിമലയിൽ പ്രശ്നം ഉണ്ടാക്കുന്നതെന്നും സർക്കാർ ഇവർക്ക് ഒത്താശ ചെയ്യുകയാണെന്നും സുബ്രഹ്മണ്യ സ്വാമി ആരോപിച്ചു. രാജ്യത്തു പല വിധികളും വിശ്വാസികളുടെ എതിർപ്പ് കൊണ്ട് നടപ്പാക്കാൻ കഴിയാത്ത സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ടെന്നും സുബ്രഹ്മണ്യൻസ്വാമി ഓർമിപ്പിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2EDYKjF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages