ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്- സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി ജെ പി പുറത്തുവിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ്- സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക ബി ജെ പി പുറത്തുവിട്ടു

ന്യൂഡൽഹി: ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ ആദ്യപട്ടിക ബി ജെ പി പുറത്തുവിട്ടു. 77 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരാണ് സെൻട്രൽ ഇലക്ഷൻ കമ്മറ്റി(സി ഇ സി)യുടെ യോഗത്തിനു ശേഷം പുറത്തുവിട്ടതെന്ന് വാർത്താ ഏജൻസിയായ ഐ എ എൻ എസ് റിപ്പോർട്ട് ചെയ്തു. ഛത്തീസ്ഗഢിൽ ആകെ 90 സീറ്റുകളാണുള്ളത്. മുഖ്യമന്ത്രി രമൺ സിങ് രാജ്നന്ദ്ഗാവോനിൽനിന്ന് മത്സരിക്കും. പതിന്നാല് സ്ത്രീകൾ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. നിലവിലെ 14 എംഎൽഎമാർക്കു പകരം പുതുമുഖങ്ങൾ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ സി ഇ സി യോഗത്തിനു ശേഷം മാധ്യമപ്രവർത്തകരോടു പറഞ്ഞു. മുൻ ഐ എ എസ് ഉദ്യോഗസ്ഥൻ ഒ പി ചൗധരി, ഗോത്രനേതാവ് രാംദയാൽ ഉയ്കെ എന്നിവരും ആദ്യപട്ടികയിലുണ്ട്. ഖർസിയ മണ്ഡലത്തിൽനിന്നാണ് ചൗധരി മത്സരിക്കുക. കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ രാംദയാൽ പാലി ടനാഖറിൽനിന്ന് ജനവിധി തേടും. ബിലാസ്പുറിൽനിന്ന് അമ അഗർവാളിനെയും റായ്പുർ സിറ്റി(സൗത്ത്)യിൽനിന്ന് ബ്രിജ് മോഹൻ അഗർവാളിനെയും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ തീരുമാനം. നവംബർ 12, നവംബർ 20 എന്നിങ്ങനെ രണ്ടുഘട്ടമായാണ് ഛത്തീസ്ഗഢിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ 11നാണ് വോട്ടെണ്ണൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി ജെ പി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തെലങ്കാന മേഖലയിൽ നിന്നുള്ള ആത്മാർഥതയുള്ള പ്രവർത്തകരെയാണ് പരിഗണിച്ചിരിക്കുന്നതെന്നും എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ടെന്നും നദ്ദ കൂട്ടിച്ചേർത്തു. 119 സീറ്റുകളുള്ള തെലങ്കാനയിൽ 38 സീറ്റുകളിൽ ബി ജെ പി മത്സരിക്കും. മിസോറാമിൽ 13 സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും നദ്ദ വ്യക്തമാക്കി. content highlights:bjp releases list of 77 candidates for Chhattisgarh poll


from mathrubhumi.latestnews.rssfeed https://ift.tt/2yqAYSG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages