പൊയിനാച്ചി: പൊയിനാച്ചിപ്പറമ്പ് വടക്കേവീട്ടിൽ പുല്ലായിക്കൊടി തറവാട് കാരണവർ നാരായണൻ നായർ (101) അന്തരിച്ചു. ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം. സംസ്ക്കാരം ഉച്ചക്ക് രണ്ടു മണിക്ക് നടക്കും. ഭാര്യ: പരേതയായ കരിച്ചേരി മീനാക്ഷിയമ്മ. മക്കൾ: രമണി, നളിനി, ഓമന, കെ.ബാലകൃഷ്ണൻ നായർ (റിട്ട. കനറാ ബാങ്ക് ഓഫീസർ), കെ.കമലാക്ഷൻ (റിട്ട. ഹെഡ്മാസ്റ്റർ, തെക്കിൽപ്പറമ്പ് ഗവ.യു.പി.സ്കൂൾ), കെ.ശ്രീധരൻ നായർ (റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ, സഹകരണ വകുപ്പ് ), കെ. രത്നാകരൻ, കെ.രാജശേഖരൻ നായർ (ജ്യോത്സ്യർ, പൊയിനാച്ചി), ശാന്തകുമാരി. മരുമക്കൾ: പി.ബാലകൃഷ്ണൻ നായർ (കിഴക്കേമഠം, ബേത്തൂർപാറ), എം.രമണി (മേൽബാര ), ബി.ഇന്ദുലേഖ (റിട്ട. ഹെഡ്മിസ്ട്രസ്, ബെണ്ടിച്ചാൽ ഗവ.യു.പി.സ്കൂൾ ), എം.സരോജിനി (പൊയിനാച്ചിപ്പറമ്പ്), ഇ.ഗീത ( കാടകം), കെ. ശോഭന(പൊയിനാച്ചി), കെ.എൻ.ഗോപിനാഥൻ നമ്പ്യാർ, കാടകം (റിട്ട. എക്സ്സൈസ്), പരേതരായ വി.നാരായണൻ നായർ (റിട്ട. സർക്കിൾ ഇൻസ്പെക്ടർ, തമിഴ്നാട് പോലീസ് ), കാമലോൻ നാരായണൻ നായർ ( കുറ്റിക്കോൽ സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി). കരിച്ചേരി വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രം നിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.കുണിയേരി പുക്ലത്ത് തറവാട് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PKwgWJ
via
IFTTT
No comments:
Post a Comment