മസ്ക്കറ്റ്:ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെതിരേ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവരികയായിരുന്നു ഇന്ത്യ. 3-1നായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ മിനിറ്റിൽ തന്നെ ഇർഫാൻ ജൂനിയർ നേടിയ പെനാൽറ്റി ഗാളിൽ പാകിസ്താൻ ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. 24-ാം മിനിറ്റ് വരെ പാകിസ്താൻ ഈ ലീഡ് തുടർന്നു, പിന്നീട് മൻപ്രീത് സിങ്ങ് ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം പകുതിയുടെ മൂന്നാം മിനിറ്റിൽ മൻദീപിലൂടെ ഇന്ത്യ ലീഡെടുത്തു. 42-ാം മിനിറ്റിൽ ദിൽപ്രീത് നേടിയ ഗോളിൽ ഇന്ത്യ മത്സരത്തിൽ ആധിപത്യമുറപ്പിച്ചു. ഞായാറാഴ്ച്ച ജപ്പാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. Content Highlights: Asian Champions Trophy 2018 India Ease Past Arch rivals Pakistan
from mathrubhumi.latestnews.rssfeed https://ift.tt/2QYJD5y
via
IFTTT
No comments:
Post a Comment