ഗുവാഹാട്ടി: അസം സന്ദർശനത്തിനിടെസുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ സുരക്ഷാ സംവിധാനങ്ങളിൽ പിഴവുണ്ടായിനെത്തുടർന്ന് പോലീസ് ഡെപ്യൂട്ടി കമ്മീഷണർക്ക് സസ്പെൻഷൻ. ഗുവാഹട്ടി വെസ്റ്റ് ഡെപ്യൂട്ടി കമ്മീഷണർ ഭൻവർ ലാൽ മീണയെ ആണ് അസം സർക്കാർ സസ്പെൻഡ് ചെയ്തത്. ഒക്ടോബർ 17 നാണ് ഗൊഗോയ് കാമാഖ്യ ക്ഷേത്ര സന്ദർശനത്തിനെത്തിയത്. ചീഫ് ജസ്റ്റിസിന്റെ ഗുവാഹാട്ടി സന്ദർശനത്തെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശം നൽകിയിരുന്നതായി പൊതു ഭരണ വകുപ്പ് അറിയിച്ചു. ക്ഷേത്രദർശനത്തിനിടെ ഗൊഗോയിക്കുണ്ടായ അസൗകരങ്ങൾ കണക്കിലെടുത്താണ് മീണയെ സസ്പെൻഡ് ചെയ്തത്. ഇനിയൊരറിയിപ്പ് ലഭിക്കുന്നതു വരെ മീണ സസ്പെൻഷനിലായിരിക്കുമെന്നും എന്നാൽ അസം പോലീസ് ആസ്ഥാനത്തു തന്നെ തുടരണമെന്നും സംസ്ഥാന ആഭ്യന്തര സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2PLF3aS
via
IFTTT
No comments:
Post a Comment