ശബരിമല: പോലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

ശബരിമല: പോലീസിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: ശബരിമലയുമായ ബന്ധപ്പെട്ട വിഷയങ്ങളിൽ പോലീസുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ശബരിമലയിൽ പോലീസ് എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഏറ്റവും അനുയോജ്യരും കഴിവു തെളിയിച്ചവരുമായ ഉന്നത ഉദ്യോഗസ്ഥരാണ് അവിടെ പോലീസ് സേനയ്ക്ക് നേതൃത്വം നൽകുന്നത്. അവരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടോ എന്ന്നടയടച്ച ശേഷം പരിശോധിക്കും.അതിനിടയ്ക്ക് അന്വേഷണമൊന്നുമില്ലെന്നും ഡി.ജി.പി വ്യക്തമാക്കി. മണ്ഡലകാലം പോലീസിന് വെല്ലുവിളിയാണെന്നും പോലീസിനെ സംബന്ധിച്ച് പ്രയാസകരമായ സമയമാണെന്നും ബെഹ്റ പറഞ്ഞു. യുവതിയെ പോലീസ് ഹെൽമറ്റും ജാക്കറ്റും അണിയിച്ച് മലകയറ്റിയതും ആക്ടിവിസ്റ്റിനെ മലകയറ്റിയതും വിവാദമായ സാഹചര്യത്തിലാണ് ഡി.ജി.പിയുടെ വിശദീകരണം.


from mathrubhumi.latestnews.rssfeed https://ift.tt/2CWycbY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages