ഏഴ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 8, 2018

ഏഴ് വയസ്സുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ പള്ളിയുടെ മേല്‍ക്കൂരയില്‍; കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പിതാവ്

ഗസിയാബാദ്: പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നും ഏഴ് വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. മുറാദ് നഗറിലെ ഒരു പള്ളിയുടെ മേല്‍ക്കൂരയില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വൈകുന്നേരം ആറരയോടെ പള്ളിയില്‍ പ്രാര്‍ത്ഥനയ്‌ക്കെത്തിയ സുലൈമാന്‍ എന്നയാളാണ് മൃതദേഹം അടങ്ങിയ സഞ്ചി ആദ്യമായി കണ്ടത്. പിന്നീട് മൃതദേഹം തിരിച്ചറിഞ്ഞ ഇയാള്‍ കുട്ടിയുടെ കുടുംബത്തെയും പോലീസിനെയും വിവരമറിയിച്ചു. പോലീസ് എത്തി പരിശോധന നടത്തി. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവുമായി കുട്ടിയുടെ പിതാവ് രംഗത്തെത്തി. മുറാദിലെ പ്രാദേശിക കൗണ്‍സിലറായ ആസാസ് ബെയ്ഗിനെതിരെയാണ് പിതാവ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ആസാസിനെതിരെ പരാതിയും നല്‍കിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആസാസിനെതിരെ പെണ്‍കുട്ടിയുടെ അമ്മാവനാണ് മത്സരിക്കുന്നത്, ഇതിനെ തുടര്‍ന്ന് ആസാസ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു.



from mangalam.com https://ift.tt/2E3uyht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages